ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

Oct 15, 2026

seena

കോഴിക്കോട്: ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന സുരക്ഷാ ക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

കോർപ്പറേഷൻ പരിധിയിലുള്ള അങ്കണവാടികൾ, മദ്രസകൾ, സിബിഎസ്ഇ , ഐസിഎസ്ഇസ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉത്തരവ് പ്രകാരമുള്ള അവധി ബാധകമായിരിക്കും. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും വിവിധ യൂണിവേഴ്സിറ്റി പരീക്ഷകൾക്കും ഈ അവധി ബാധകമായിരിക്കില്ലെന്നും പരീക്ഷകൾ നിശ്ചയിച്ച സമയത്തുതന്നെ നടക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന വഴികളിലും നഗരത്തിലെ പ്രധാന പാതകളിലും കർശനമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാലാണ് വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും യാത്ര സുഗമമാക്കുന്നതിനായി ഉച്ചയ്ക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയത്.

cake tower new
LATEST NEWS
ഫോണില്‍ പേര് തെളിഞ്ഞുവരും, കോളര്‍ ഐഡി നിര്‍ബന്ധമാക്കി കേന്ദ്രം; നവംബര്‍ ഒന്നുമുതല്‍ പ്രാബല്യം

ഫോണില്‍ പേര് തെളിഞ്ഞുവരും, കോളര്‍ ഐഡി നിര്‍ബന്ധമാക്കി കേന്ദ്രം; നവംബര്‍ ഒന്നുമുതല്‍ പ്രാബല്യം

ഡല്‍ഹി: ഫോണില്‍ അജ്ഞാത നമ്പറില്‍ നിന്നുള്ള കോള്‍ കണ്ട് ഇത് ആരുടേതാണ് എന്ന കണ്‍ഫ്യൂഷന്‍ ഇനി വേണ്ട....