എ എം എൽ പി എസിലെ വിദ്യാർത്ഥികൾ ആശുപത്രിയിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു

Oct 16, 2026

seena

​ചിറയിൻകീഴ്: ‘മാതൃ സ്നേഹത്തിന്റെ രുചിയോടെ’ എന്ന സന്ദേശമുയർത്തി എ എം എൽ പി എസ്സിലെ പെരുംകുളം സ്കൂളിലെ വിദ്യാർത്ഥികൾ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. കുരുന്നു കൈകളിൽ നിന്ന് സ്നേഹത്തോടെ നൽകിയ ഉച്ചഭക്ഷണ വിതരണം ആശുപത്രി അങ്കണത്തിൽ വെച്ചാണ് സംഘടിപ്പിച്ചത്.

​ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൻസർ പെരുംകുളം, സ്കൂൾ ഹെഡ്മാസ്റ്റർ പ്രവീൺ, അധ്യാപകരായ റീന, കൃഷ്ണരാജ്, പിടിഎ പ്രതിനിധികൾ വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കുട്ടികളിൽ നന്മയും സഹജീവി സ്നേഹവും വളർത്തിയെടുക്കുന്നതിനായി സംഘടിപ്പിച്ച ഈ മാതൃകാപരമായ പ്രവർത്തനം ഏറെ ശ്രദ്ധേയമായി.

cake tower new
LATEST NEWS
സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി; ഒക്ടോബർ 19 തിങ്കളാഴ്ചയും സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി; ഒക്ടോബർ 19 തിങ്കളാഴ്ചയും സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 19 തിങ്കളാഴ്ച സർക്കാർ പൊതു അവധി...