ജോലിക്കിടെ ഫോർക്ക് ലിഫ്റ്റിനിടയിൽ കുടുങ്ങി അപകടം; പ്രവാസി മലയാളി സൗദിയിൽ മരിച്ചു

Oct 16, 2026

seena

റിയാദ്: സൗദി അറേബ്യയിലെ ദമ്മാമിന് സമീപം ഖത്തീഫില്‍ ജോലിക്കിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണപ്പെട്ടു. കൊല്ലം അഞ്ചല്‍ ചണ്ണപ്പേട്ട സ്വദേശി ഷാനി ബേബി (42) ആണ് മരിച്ചത്.

ഒരു സ്റ്റോറില്‍ ജോലി ചെയ്യുന്നതിനിടയില്‍ ഫോര്‍ക്ക് ലിഫ്റ്റിനിടയില്‍ കുടുങ്ങിയാണ് അദ്ദേഹത്തിന് ഗുരുതര പരിക്കേറ്റത്. തുടര്‍ന്ന് ഖത്തീഫിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. 10 മാസം മുമ്പാണ് ഷാനി ജോലിക്കായി സൗദിയിലെത്തിയത്.

ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം നാട്ടിലാണ് ഉള്ളത്. മരണാനന്തര നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകരായ നാസ് വക്കം, മന്‍സൂര്‍ നൈന, സലീം പട്ടാമ്പി എന്നിവരുടെ നേതൃത്വത്തില്‍ ചെയ്തുവരുന്നു.

cake tower new
LATEST NEWS
സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി; ഒക്ടോബർ 19 തിങ്കളാഴ്ചയും സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി; ഒക്ടോബർ 19 തിങ്കളാഴ്ചയും സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 19 തിങ്കളാഴ്ച സർക്കാർ പൊതു അവധി...