അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി; മാളികപ്പുറം മേൽശാന്തിയായി എ ദാമോദരൻ നമ്പൂതിരി

Oct 18, 2026

seena

പത്തനംതിട്ട: അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി. അഞ്ച് വർഷമായി തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിയാണ്. അഞ്ച് തവണ ശബരിമല മേൽശാന്തി സ്ഥാനത്തിനായി അപേക്ഷിച്ചിട്ടുണ്ട്. മുൻപ് മൂന്ന് തവണ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. നാലാമത്തെ തവണയാണ് ഇത്തവണ ലിസ്റ്റിൽ വന്നത്. മാളികപ്പൂറം മേൽശാന്തിയായി ആയാടത്ത് ഇല്ലത്ത് നിന്നുള്ള എ ദാമോദരൻ നമ്പൂതിരിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. കോഴിക്കോട് വടകര സ്വദേശിയാണ്.

വലിയ പ്രതീക്ഷയാണ് ഇത്തവണ ഉണ്ടായിരുന്നതെന്ന് ശബരിമല മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി പ്രതികരിച്ചത്. പഴവങ്ങാടി ഗണപതി ഭഗവാന്‍റെ വലിയൊരു അനുഗ്രഹം ഉണ്ടായിരുന്നു. ഒരു വര്‍ഷക്കാലം ഭഗവാനെ സേവിക്കാനുള്ള അനുഗ്രഹം ലഭിച്ചതിൽ വലിയ സന്തോഷമുണ്ട്. നാളെ തന്നെ ഭഗവാനെ ദര്‍ശിക്കാൻ പോകുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായുള്ള ഇച്ഛയോടെ യാതൊന്നും ചെയ്യില്ലെന്നും തനിക്ക് ജീവിക്കാൻ ഭഗവാൻ ആവശ്യത്തിന് എല്ലാം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭഗവാനെ സേവിക്കാനുള്ള ഈ അവസരം വലിയ പുണ്യമായി കാണുന്നുവെന്നും അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി പറഞ്ഞു.

ഗുരുനാഥന്‍റെ അനുഗ്രഹം, സജ്ജനങ്ങളുടെ പ്രാർത്ഥന, സഹപ്രവർത്തകരുടെ പ്രോത്സാഹനവുമാണ് ഈ ഭഗവൽ പ്രസാദത്തിന് കാരണമെന്ന് മാളികപ്പൂറം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട എ ദാമോദരൻ നമ്പൂതിരി പറഞ്ഞു. 2015 മുതലാണ് അപേക്ഷിച്ച് തുടങ്ങിയത്. ഇന്നിപ്പോൾ അമ്മ തിരഞ്ഞെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ശബരിമല – മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തിമാരെ നറുക്കെടുക്കുന്നതിന് ഇത്തവണ പന്തളം കൊട്ടാരത്തിൽ നിന്ന് ദേവനന്ദൻ അർജുൻനനേയും അനശ്വര എം രഞ്ജിതിനെയും പന്തളം കൊട്ടാരം വലിയ തമ്പുരാൻ തിരുവോണം നാൾ രാമവർമ്മ രാജ ചുമതലപ്പെടുത്തിയിരുന്നു. 2011ലെ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം റിട്ടയേർഡ് ജസ്റ്റിസ് കെ ടി തോമസിന്‍റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ തിരഞ്ഞെടുപ്പിനായി അയച്ചത്.

cake tower new
LATEST NEWS
കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: മരണം 19 ആയി; നിരവധി പേര്‍ക്ക് പരിക്ക്; സംഘാടകര്‍ കസ്റ്റഡിയില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: മരണം 19 ആയി; നിരവധി പേര്‍ക്ക് പരിക്ക്; സംഘാടകര്‍ കസ്റ്റഡിയില്‍

കൊല്‍ക്കത്ത: ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്കിടെ കൊല്‍ക്കൊത്തയിലുണ്ടായ ദുരന്തത്തില്‍ മരണം 19 ആയി....