ഭിന്നശേഷിക്കാര്‍ക്ക് സുഗമമായ യാത്ര; ദുബൈ വിമാനത്താവളത്തില്‍ നൂതന സാങ്കേതികവിദ്യ പരീക്ഷണം

Oct 20, 2026

seena

ദുബൈ: ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് സുഗമമായ യാത്രാനുഭവം ഉറപ്പാക്കാന്‍ നൂതന സാങ്കേതിക വിദ്യ പരീക്ഷണം. പ്രമുഖ വിമാനത്താവള സേവന ദാതാക്കളായ ഡനാറ്റയാണ് ടെര്‍മിനലിലൂടെ യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ സഞ്ചരിക്കാന്‍ സഹായിക്കുന്ന സ്വയം നിയന്ത്രിത (ഓട്ടോണമസ്) സാങ്കേതികവിദ്യയാണ് പരീക്ഷിക്കുന്നത്.

വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്കുള്ള പരിശീലനം, കൃത്യമായ പ്ലാനിങ്, സേവന നിലവാരം എന്നിവയ്ക്ക് വലിയ പ്രാധാന്യം നല്‍കികൊണ്ടാണ് നീക്കം. വിവിധ വൈകല്യങ്ങളുള്ള യാത്രക്കാരെ സഹായിക്കുന്നതിനായി ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. പ്രവര്‍ത്തന ഡാറ്റ നിരന്തരം പരിശോധിച്ച് ആവശ്യമുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ സേവനവും ജീവനക്കാരെയും ലഭ്യമാക്കും. ദുബൈ എയര്‍പോര്‍ട്ടുമായി സഹകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ഇന്നലെ നടന്ന എക്‌സിബിഷനില്‍ ഡനാറ്റ ഇതിന്റെ വിവരങ്ങള്‍ പുറത്തുവിട്ടു. ഭിന്നശേഷിക്കാരായ യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലെ യാത്ര കൂടുതല്‍ എളുപ്പമാക്കുന്നതിന് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് ഡനാറ്റയിലെ ആക്‌സസിബിള്‍ ട്രാവല്‍ മാനേജര്‍ മോസ സലീദ് അല്‍ മാഹി വ്യക്തമാക്കി.

cake tower new
LATEST NEWS