മണമ്പൂർ നാലുമുക്ക് കേന്ദ്രീകരിച്ചു പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രം പ്രവർത്തനമാരംഭിച്ചു. മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോൾ ഉദ്ഘാടനം നിർവഹിച്ചു. മണമ്പൂർ CHC യിലെ ഡോ. ജീന ഭദ്രദീപം കൊളുത്തി.
പരിപാടിയിൽ മണമ്പൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് മെമ്പർമാർ, വിവിധ രാഷ്ട്രീയ പ്രവർത്തകർ, സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ബ്രാൻഡഡ് മരുന്നുകൾക്ക് സമാനമായ ഗുണനിലവാരമുള്ള ജനറിക് മരുന്നുകൾ 50% മുതൽ 90% വരെ വിലക്കുറവിൽ ഇവിടെ ലഭ്യമാകും.



















