പ്രഭാകരൻ സംസ്ഥാന ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഭാകരൻ മാസ്റ്റർ സ്മാരക അവാർഡിന് കേരളാകൗമുദി ലേഖകൻ സതീഷ് കണ്ണങ്കര അർഹനായി. പ്രമുഖ കാഥികൻ പ്രൊഫ. ചിറക്കര സലിംകുമാർ, എഴുത്തുകാരൻ കരവാരം കെ. അനിരുദ്ധൻ, കവി സന്തോഷ് പുന്നയ്ക്കൽ എന്നിവരടങ്ങുന്ന ജഡ്ജംഗ് കമ്മിറ്റി ആണ് സതീഷ് കണ്ണങ്കരയെ അവാർഡിന് തിരഞ്ഞെടുത്തത്.
പ്രഭാകരൻ മാസ്റ്ററുടെ ചിത്രം ആലേഖനം ചെയ്ത മൊമെന്റോയും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാർഡ്. നവംബർ 10 ന് കടയ്ക്കാവൂരിൽ വച്ച് അവാർഡ് സമ്മാനിക്കുമെന്ന് പ്രഭാകരൻ ഫൗണ്ടേഷൻ സംസ്ഥാന സെക്രട്ടറി പാലച്ചിറ അജിത് കുമാർ അറിയിച്ചു.



















