പി എസ് സി നിയമന തട്ടിപ്പ്; ആദ്യ അറസ്റ്റിനു പിന്നാലെ അഡീഷനല്‍ സെക്രട്ടറി ആര്‍ ഹരി ഒളിവില്‍

Oct 29, 2026

തിരുവനന്തപുരം: പി എസ് സി നിയമന തട്ടിപ്പില്‍ ആദ്യ അറസ്റ്റിനു പിന്നാലെ ക്രമക്കേടില്‍ പ്രതിയായ അഡീഷനല്‍ സെക്രട്ടറി ആര്‍ ഹരി ഒളിവില്‍ പോയി. ഇദ്ദേഹത്തിനായി ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കി. ഒളിവിലുള്ള ഇയാള്‍ സംസ്ഥാനം വിട്ടേക്കാമെന്ന് അന്വേഷണ സംഘം കരുതുന്നു.

ഇന്നലെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പി എസ് സി ചെയര്‍മാനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തില്‍ മൊഴികള്‍ പരിശോധിച്ച ശേഷമാകും തീരുമാനം. ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റ് പരീക്ഷ ക്രമക്കേടുകള്‍ സംബന്ധിച്ചും അന്വേഷണം നടന്ന് വരുകയാണ്.

ക്രമക്കേട് നടന്ന ആസൂത്രണബോര്‍ഡ് പരീക്ഷയുടെ മൂല്യനിര്‍ണ്ണയ ചുമതലയുണ്ടായിരുന്ന മുന്‍ ഡെപ്യൂട്ടി സെക്രട്ടറി പി സതീഷിനെയാണ് ഇന്നലെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെയാണ് എസ് ഐ ടി കേസില്‍ ആദ്യത്തെ അറസ്റ്റ് നടത്തിയത്. കോഴിക്കോട്ടെ വീട്ടില്‍ നിന്നാണ് സതീഷിനെ അറസ്റ്റ് ചെയ്തത്.

ആസൂത്രണ ബോര്‍ഡ് നിയമനപരീക്ഷയുടെ മൂല്യനിര്‍ണ്ണയ ചുമതല സതീഷിനും ആര്‍ ഹരിക്കും ആയിരുന്നു. സതീഷ് കഴിഞ്ഞ വര്‍ഷം വിരമിച്ചിരുന്നു. ഉദ്യോഗാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ ഓണ്‍ സ്‌കീന്‍ വഴിയായിരുന്നു മൂല്യനിര്‍ണ്ണയം നടത്തിയത്. ഇതിലാണ് 58 മാര്‍ക്കിന്റെ 10 ചോദ്യങ്ങള്‍ ഒഴിവാക്കിയത്.

ഇതില്‍ ഗുരുതര വീഴ്ച കണ്ടെത്തിയതിനാണ് ഇരുവരെയും പ്രതി ചേര്‍ത്തത്. എഴുത്തുപരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് കിട്ടിയ അരുണ്‍ ജെ പ്രതാപ് എന്ന ഉദ്യോഗാര്‍ഥിയെ ഒന്നാം റാങ്കുകാരനാക്കാന്‍ മൂല്യനിര്‍ണയത്തില്‍ ഉദ്യോഗസ്ഥര്‍ അട്ടിമറി നടത്തിയത് ഉന്നത സ്വാധീനം കൊണ്ടെന്ന് വ്യക്തമാകുന്ന രേഖകകള്‍ അന്വേഷണ സംഘത്തിനും ലഭിച്ചിട്ടുണ്ട്. ഈ ആരോപണത്തിനു പിന്നാലെയാണ് മറ്റുക്രമക്കേടുകളും പുറത്തുവന്നത്.

LATEST NEWS
‘ഉർവശിയുടെ കൂടെ അഭിനയിക്കാൻ എനിക്ക് പേടിയാണ്; പിന്നെ നമ്മളെവിടെയാണെന്ന് ഫ്രെയിമിൽ തിരയേണ്ടി വരും’

‘ഉർവശിയുടെ കൂടെ അഭിനയിക്കാൻ എനിക്ക് പേടിയാണ്; പിന്നെ നമ്മളെവിടെയാണെന്ന് ഫ്രെയിമിൽ തിരയേണ്ടി വരും’

നയൻതാര നായികയായെത്തുന്ന 'മൂക്കുത്തി അമ്മൻ 2' റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിൽ ഉർവശിയും ഖുശ്ബുവും...

തൊണ്ടിയായി സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ചു, എസ്ഐക്ക് സസ്‌പെന്‍ഷന്‍; കൂടുതല്‍ അന്വേഷണത്തിന് ശുപാര്‍ശ

തൊണ്ടിയായി സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ചു, എസ്ഐക്ക് സസ്‌പെന്‍ഷന്‍; കൂടുതല്‍ അന്വേഷണത്തിന് ശുപാര്‍ശ

കൊച്ചി: തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന എംഡിഎംഎ മോഷ്ടിച്ച സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍...