‘ഉർവശിയുടെ കൂടെ അഭിനയിക്കാൻ എനിക്ക് പേടിയാണ്; പിന്നെ നമ്മളെവിടെയാണെന്ന് ഫ്രെയിമിൽ തിരയേണ്ടി വരും’

Oct 29, 2026

നയൻതാര നായികയായെത്തുന്ന ‘മൂക്കുത്തി അമ്മൻ 2’ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിൽ ഉർവശിയും ഖുശ്ബുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ ഉർവശിയെക്കുറിച്ച് ഖുശ്ബു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. വർഷങ്ങളായി അഭിനയിക്കുന്നുണ്ടെങ്കിലും ഒരേ ഫ്രെയിമിൽ ഉർവശിക്കൊപ്പം അഭിനയിക്കുമ്പോൾ തനിക്ക് പേടി തോന്നാറുണ്ടെന്ന് പറയുകയാണ് ഖുശ്ബു/

ഉർവശിയുടെ അഭിനയമികവിനെക്കുറിച്ചും ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും ഖുശ്‌ബു സംസാരിച്ചു. “ഒരുപാട് കാലമായി സിനിമയിൽ അഭിനയിക്കുന്നു. അഭിനയിക്കുമ്പോൾ ആര് മുന്നിൽ വന്നു നിന്നാലും ഞാൻ പേടിക്കാറില്ല. പക്ഷേ, ഒരേ സ്റ്റേജും ഫ്രെയിമും പങ്കിടുമ്പോൾ ഞാൻ പേടിച്ചിട്ടുണ്ടെങ്കിൽ അത് ഉർവശിയുടെ മുന്നിൽ മാത്രമാണ്.

ചിലർ അഭിനയിക്കുമ്പോൾ നമ്മൾ ഒരേ ഫ്രെയിമിലാണെങ്കിൽ നമ്മളെ കടിച്ചുതിന്ന് തുപ്പിക്കളയും. എന്നാൽ ഉർവശി അങ്ങനെയല്ല. നമ്മളെ കണ്ടപാടെ വിഴുങ്ങി കളയും. പിന്നെ നമ്മൾ എവിടെയാണെന്ന് തിരയേണ്ടി വരും. ഈ സിനിമയിൽ നമ്മളും കൂടെ അഭിനയിച്ചിട്ടുണ്ടല്ലോ, നമ്മൾ എവിടെയെന്ന് നോക്കേണ്ടിവരും. അഭിനയിക്കാൻ ഉർവശി കൂടെ ഉണ്ടെങ്കിൽ അവരുടെ പ്രെസെൻസ് മാത്രമേ സ്‌ക്രീനിൽ നമുക്ക് കാണാൻ സാധിക്കുകയുള്ളൂ.

LATEST NEWS