അഡ്വക്കേറ്റ് കെ രാജപ്പൻ നായർ അനുസ്മരണം നടത്തി

Nov 1, 2026

ആറ്റിങ്ങൽ: ആറ്റിങ്ങലിലെ പൊതുപ്രവർത്തകനും രാഷ്ട്രീയ നേതാവുമായിരുന്ന അഡ്വക്കേറ്റ് കെ രാജപ്പൻ നായരുടെ 33 ആം ചരമവാർഷികത്തോടനുബന്ധിച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് അനുസ്മരണയോഗം സംഘടിപ്പിച്ചു. സി.പി.ഐ.എം ചിറയിൻകീഴ് താലൂക്ക് കമ്മിറ്റി അംഗം,കെ.എസ്.വൈ.എഫ് താലൂക്ക് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ആറ്റിങ്ങലിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു രാജപ്പൻ നായർ. ആറ്റിങ്ങൽ ഗവൺമെൻ്റ് കോളേജ് അനുവദിച്ച് കിട്ടുന്നതിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയവരിൽ പ്രമുഖ നേതാവായിരുന്നു. ആറ്റിങ്ങൽ ടീച്ചേഴ്സ് സൊസൈറ്റി ഹാളിൽ നടന്ന യോഗത്തിൽ ആറ്റിങ്ങൽ ജി സുഗുണൻ അധ്യക്ഷത വഹിച്ചു. കെ ശ്രീവൽസൺ സ്വാഗതവും എസ് സതീഷ് കുമാർ നന്ദിയും പറഞ്ഞു.

സിപിഎം ഏരിയ സെക്രട്ടറി ആർ സുഭാഷ് ആമുഖ പ്രസംഗം നടത്തി. പി ജി മധു, അഡ്വക്കേറ്റ് എസ് ലെനിൻ, കിളിമാനൂർ നടരാജൻ, അഡ്വക്കേറ്റ് എൻ സായികുമാർ, ഒറ്റൂർ പ്രഭുല്ലചന്ദ്രൻ, കിളിമാനൂർ ഷാജഹാൻ, അഡ്വക്കേറ്റ് സി ജെ രാജേഷ് കുമാർ, ഡോക്ടർ സ്നേഹചന്ദ്രൻ, വഞ്ചിയൂർ ഉദയൻ, കെ ആർ ബാലചന്ദ്രൻ, അഡ്വക്കേറ്റ് മോഹനൻ നായർ എന്നിവർ സംസാരിച്ചു. ആർ രാജു, സി ദേവരാജൻ, ജയചന്ദ്രൻ നായർ, ജയകുമാർ, മേലാറ്റിങ്ങൽ അനിൽകുമാർ, ബി പ്രഭാകരൻ, സുരേഷ് കൊളച്ചയിൽ തുടങ്ങിയവരും പങ്കെടുത്തിരുന്നു.

LATEST NEWS