തിരിച്ചുകയറി സ്വര്‍ണവില; 1,02,000ന് മുകളില്‍

Nov 2, 2026

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഇന്ന് പവന് 360 രൂപയാണ് വര്‍ധിച്ചത്. 1,02,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് വര്‍ധിച്ചത്. 12,775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ആഗോള വിപണിയിലെ എണ്ണവിലയും അമേരിക്കയില്‍ പണപ്പെരുപ്പനിരക്ക് ഉയര്‍ന്നതോടെ വീണ്ടും പലിശനിരക്ക് ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില കുറഞ്ഞതാണ് ഇന്ന് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. 3.31 ശതമാനം ഇടിവോടെ 110 ഡോളറില്‍ താഴെയാണ് എണ്ണവില.

അമേരിക്കയില്‍ പണപ്പെരുപ്പം കഴിഞ്ഞമാസം 3.6 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. പണപ്പെരുപ്പം രണ്ടു ശതമാനമായി നിയന്ത്രിക്കുകയാണ് യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ലക്ഷ്യം. ഈ ലക്ഷ്യം നേടാന്‍ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കൂട്ടാനുള്ള സാധ്യത 75 ശതമാനത്തിലധികമാണെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ഇതോടെ ഡോളറും ബോണ്ട് യീല്‍ഡും കരുത്താര്‍ജ്ജിക്കാനുള്ള സാധ്യതകള്‍ ഉണ്ട്. അതുകൊണ്ട് സ്വര്‍ണവില വര്‍ധന താത്കാലികം മാത്രമാണെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

LATEST NEWS
ആന്ധ്രാ തീരത്തേക്ക് ആഞ്ഞടിച്ച് ‘മുറസു’; തമിഴ്നാട്ടില്‍ ശക്തമായ മഴ, നിരവധി വിമാനങ്ങള്‍ റദ്ദാക്കി

ആന്ധ്രാ തീരത്തേക്ക് ആഞ്ഞടിച്ച് ‘മുറസു’; തമിഴ്നാട്ടില്‍ ശക്തമായ മഴ, നിരവധി വിമാനങ്ങള്‍ റദ്ദാക്കി

ചെന്നൈ: 'മുറസു' ചുഴലിക്കാറ്റ് തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുന്നതിനിടെ തമിഴ്നാടിന്റെ...