കിളിമാനൂർ: അടയമൺ യു പി സ്കൂളിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കേരളീയ നവോത്ഥാന നായകന്മാരുടെ പ്രച്ഛന്നവേഷം വിദ്യാർഥികൾ അവതരിപ്പിച്ചു. ശ്രീനാരായണഗുരു, അയ്യങ്കാളി, ചട്ടമ്പിസ്വാമി, വൈകുണ്ഠസ്വാമികൾ, തൈക്കാട് അയ്യ, അക്കമ്മ ചെറിയാൻ, സഹോദരൻ അയ്യപ്പൻ, പണ്ഡിറ്റ് കറുപ്പൻ, വക്കം അബ്ദുൽ ഖാദർ മൗലവി, എ വി കുട്ടിമാളു എന്നിവരുടെ വേഷമാണ് വിദ്യാർത്ഥികൾ അണിഞ്ഞത്. വിദ്യാർത്ഥികൾ മലയാളത്തിലെ അക്ഷരങ്ങൾ കോർത്ത് അക്ഷരപ്പൂക്കളവും നിർമ്മിച്ചു.
ഡിങ്കിരി അനിലിന് ഷോർട്ട് ഫിലിം സംവിധായകനുള്ള പുരസ്കാരം
ആറ്റിങ്ങൽ: ഡിങ്കിരി അനിലിന് ഷോർട്ട് ഫിലിം സംവിധായകനുള്ള പുരസ്കാരം. അസോസിയേഷൻ ഒഫ് ഷോർട്ട് മൂവി...


















