വിശാഖപട്ടണം എച്ച്‌പിസിഎൽ റിഫൈനറിയിൽ വൻ തീപിടിത്തം

Nov 3, 2026

അമരാവതി: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ (എച്ച്‌പിസിഎൽ) റിഫൈനറിയിൽ വൻ തീപിടിത്തം. എണ്ണ ടാങ്കിന് സമീപമാണ് തീ പടർന്നതെന്നാണ് റിപ്പോർട്ടുകൾ. സ്ഫോടനം ഉണ്ടായോ എന്നു അധികൃതർ പരിശോധിച്ചുവരികയാണ്.

ആകാശത്തേക്ക് ഉയർന്ന വലിയ ജ്വാലകളും കറുത്ത പുകയും സമീപവാസികളിൽ വലിയ ആശങ്ക പരത്തി. സമീപത്തെ മൽക്കാപുരം, ശ്രീഹരിപുരം തുടങ്ങിയ വ്യവസായ മേഖലകളിലും തീപിടിത്തം പരിഭ്രാന്തിക്ക് ഇടയാക്കി. അപകടത്തിലേക്ക് നയിച്ചത് എന്താണെന്നു വ്യക്തമായിട്ടില്ല. ആളപായമില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ എച്ച്പിസിഎല്ലിന്റെയും അഗ്നിശമന സേനയുടെയും വിവിധ സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീ ടാങ്കിനുള്ളിൽ തന്നെ ഒതുങ്ങിനിന്നതിനാൽ മറ്റ് ഭാഗങ്ങളിലേക്ക് പടർന്നില്ലെന്ന് വിശാഖപട്ടണം പൊലീസ് കമ്മീഷണർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും പൊലീസ് സംഘത്തെ വിന്യസിക്കുകയും ചെയ്തു.

LATEST NEWS
ബുര്‍ജ് ഖലീഫയെ പിന്നിലാക്കും; ഒരു കിലോമീറ്ററിലധികം ഉയരം താണ്ടാന്‍ ജിദ്ദ ടവര്‍; 120 നിലകള്‍ പൂര്‍ത്തിയായി

ബുര്‍ജ് ഖലീഫയെ പിന്നിലാക്കും; ഒരു കിലോമീറ്ററിലധികം ഉയരം താണ്ടാന്‍ ജിദ്ദ ടവര്‍; 120 നിലകള്‍ പൂര്‍ത്തിയായി

ജിദ്ദ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ജിദ്ദ ടവര്‍ 120...

നൂറോളം വിദ്യാർഥികൾക്ക് പനിയും ഛർദ്ദിയും; കൽപറ്റ സെന്റ് ജോസഫ്സ് സ്കൂളിന് ഒരു ആഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചു

നൂറോളം വിദ്യാർഥികൾക്ക് പനിയും ഛർദ്ദിയും; കൽപറ്റ സെന്റ് ജോസഫ്സ് സ്കൂളിന് ഒരു ആഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചു

വയനാട്: കൽപറ്റയിലെ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നൂറോളം വിദ്യാർഥികൾക്ക് പനിയും ഛർദ്ദിയും...