ഒമാന്‍ തീരത്ത് ചരക്ക് കപ്പലിനു നേരെ ആക്രണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

Nov 3, 2026

ഡല്‍ഹി: ഒമാന്‍ തീരത്ത് വെച്ച് ഇന്ത്യന്‍ പതാകയുള്ള ചരക്ക് കപ്പലിനു നേരെ നടന്ന ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു. ഗുജറാത്ത് സ്വദേശിയായ ഗന്ധര്‍ നഹിം അജിജ് എന്നയാളാണ് മരിച്ചത്. ഇന്നലെയാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്.

ആക്രമണത്തില്‍ ഒരു നാവികന്‍ കൊല്ലപ്പെട്ടതായും 13 പേരെ രക്ഷപ്പെടുത്തിയതായും കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ അറിയിച്ചു. രക്ഷപ്പെട്ടവര്‍ക്ക് അടിയന്തര സഹായം ഉറപ്പാക്കുമെന്നും കൊല്ലപ്പെട്ട നാവികന്റെ മൃതദേഹം വേഗത്തില്‍ നാട്ടിലെത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

അല്‍-ജുസുഫി എന്ന കപ്പലിന് നേരെയാണ് ഇന്നലെ ഒമാന്‍ തീരത്ത് ആക്രമണമുണ്ടായത്. 13 നാവികരെ ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷിക്കുകയായിരുന്നെന്ന് മന്ത്രി എക്സ് പോസ്റ്റില്‍ പറഞ്ഞു. രക്ഷപ്പെട്ട നാവികരെയും മരിച്ച നാവികന്റെ ഭൗതികശരീരവും എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനായി ഒമാനിലെ ഇന്ത്യന്‍ എംബസി പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്ന് മന്ത്രി അറിയിച്ചു.

LATEST NEWS
ബുര്‍ജ് ഖലീഫയെ പിന്നിലാക്കും; ഒരു കിലോമീറ്ററിലധികം ഉയരം താണ്ടാന്‍ ജിദ്ദ ടവര്‍; 120 നിലകള്‍ പൂര്‍ത്തിയായി

ബുര്‍ജ് ഖലീഫയെ പിന്നിലാക്കും; ഒരു കിലോമീറ്ററിലധികം ഉയരം താണ്ടാന്‍ ജിദ്ദ ടവര്‍; 120 നിലകള്‍ പൂര്‍ത്തിയായി

ജിദ്ദ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ജിദ്ദ ടവര്‍ 120...

നൂറോളം വിദ്യാർഥികൾക്ക് പനിയും ഛർദ്ദിയും; കൽപറ്റ സെന്റ് ജോസഫ്സ് സ്കൂളിന് ഒരു ആഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചു

നൂറോളം വിദ്യാർഥികൾക്ക് പനിയും ഛർദ്ദിയും; കൽപറ്റ സെന്റ് ജോസഫ്സ് സ്കൂളിന് ഒരു ആഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചു

വയനാട്: കൽപറ്റയിലെ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നൂറോളം വിദ്യാർഥികൾക്ക് പനിയും ഛർദ്ദിയും...