സിനിമ മേക്കപ്പ്മാൻ വി.പാണ്ഡ്യൻ അന്തരിച്ചു

Nov 3, 2026

ചെന്നൈ: മലയാള സിനിമയിലെ സീനിയർ മേക്കപ്പ്മാൻ പാണ്ഡ്യൻ ( 74 ) അന്തരിച്ചു. ചെന്നൈ വിരുഗമ്പാക്കത്തുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളിൽ മേക്കപ്പ്മാനായി പ്രവർത്തിച്ചിട്ടുണ്ട്. എൻ.ടി രാമറാവു, എസ്.വി. രംഗറാവു, കൃഷ്ണ, രജനികാന്ത്, കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി ഒട്ടേറെ താര നായകന്മാർക്ക് കഥാപാത്രങ്ങളെ ഒരുക്കിയ പാണ്ഡ്യൻ 2001 ൽ മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിലൂടെ മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള കേരള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. സത്യൻ അന്തിക്കാട് – മോഹൻലാൽ ടീമിന്റെ ഹൃദയപൂർവമാണ് അവസാന ചിത്രം.

LATEST NEWS
സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷ: വിദ്യാർത്ഥികളുടെ വിവരങ്ങളിൽ തെറ്റുകളുണ്ടോ? തിരുത്താൻ നവംബർ 7 വരെ സമയം

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷ: വിദ്യാർത്ഥികളുടെ വിവരങ്ങളിൽ തെറ്റുകളുണ്ടോ? തിരുത്താൻ നവംബർ 7 വരെ സമയം

2026-27 അക്കാദമിക് സെഷനിലേക്കുള്ള വിദ്യാർത്ഥികളുടെ തിരുത്തൽ വിൻഡോ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി...