ചേരാനെല്ലൂര്‍ അപകടം; 17കാരന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച 18 പേര്‍ക്കെതിരെ കേസ്; ജഡ്ജിക്കെതിരായ പരാതിയില്‍ ഇന്ന് മൊഴി എടുക്കും

Nov 4, 2026

കൊച്ചി: കണ്ടെയ്‌നര്‍ റോഡില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ ആഡംബരക്കാര്‍ കാറിടിച്ചു മരിച്ച സംഭവത്തില്‍ കാറോടിച്ച പതിനേഴുകാരന്റെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. പേരും ചിത്രവും വെളിപ്പെടുത്തിയെന്ന പരാതിയില്‍ പതിനെട്ടുപേര്‍ക്കെതിരെയാണ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് എന്തുനടപടിയാണ് എടുത്തിട്ടുള്ളതെന്ന് കേസ് പരിഗണിക്കുന്ന കോടതി പൊലീസിനോട് ആരാഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് 18 പേര്‍ക്കെതിരെ കൊച്ചി സിറ്റി സൈബര്‍ പൊലീസ് കേസ് എടുത്തത്.

അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം പുതിയതായി നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് ബുധനാഴ്ച മൊഴിയെടുക്കും. പതിനേഴുകാരന്റെ അച്ഛനായ ജഡ്ജിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കുടുംബം ചേരാനെല്ലൂര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുള്ളത്. അപകടം നടന്ന സമയം മുതല്‍ മൂന്നുമണിക്കൂറോളം സംഭവസ്ഥലത്ത് തങ്ങിയ ജഡ്ജി തെളിവുകള്‍ നശിപ്പിക്കാനും അന്വേഷണം വഴിതിരിച്ചുവിടാനും ഇടപെടല്‍ നടത്തിയെന്നുമാണ് പരാതി.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും പ്രത്യേക എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് ആവശ്യം. ഈ പരാതി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് കൈമാറിയതായി കഴിഞ്ഞ ദിവസം കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ നിശാന്തിനി പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. ബുധനാഴ്ച രാവിലെ 11.30ന് ക്രൈംബ്രാഞ്ചിന്റെ കൊച്ചിയിലെ ഓഫീസില്‍ മൊഴി രേഖപ്പെടുത്തുന്നതിനായി വിളിച്ചിട്ടുണ്ടെന്ന് ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി പറഞ്ഞു.

LATEST NEWS
അച്ഛന്റെ മരണവും പാതിവഴിയിലായ കൊച്ചുവീടും; അ‍ഞ്ജനയ്ക്ക് ഇനി സുരക്ഷിതമായി തല ചായ്ക്കാം, വാക്ക് പാലിച്ച് സുരേഷ് ​ഗോപി

അച്ഛന്റെ മരണവും പാതിവഴിയിലായ കൊച്ചുവീടും; അ‍ഞ്ജനയ്ക്ക് ഇനി സുരക്ഷിതമായി തല ചായ്ക്കാം, വാക്ക് പാലിച്ച് സുരേഷ് ​ഗോപി

അച്ഛന്റെ മരണത്തോടെ പാതിവഴിയിൽ നിലച്ച വീടുപണിയും അനിശ്ചിതത്വത്തിലായ പഠനസ്വപ്നങ്ങളുമായി,...

റുവാനിയ്ക്ക് മഴ നനയാതെ സ്വസ്ഥമായുറങ്ങാം; വാക്ക് പാലിച്ച് മുഖ്യമന്ത്രി; എം.ജി.എം സ്നേഹവീട് കൈമാറി

റുവാനിയ്ക്ക് മഴ നനയാതെ സ്വസ്ഥമായുറങ്ങാം; വാക്ക് പാലിച്ച് മുഖ്യമന്ത്രി; എം.ജി.എം സ്നേഹവീട് കൈമാറി

തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂര്‍ സര്‍ക്കാര്‍ കെ.വി എല്‍.പി.എസിലെ റുവാനിക്ക് വീടുവച്ചു നല്‍കുമെന്ന...