ഒറ്റയടിക്ക് 760 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 1,06,000ന് മുകളില്‍

Nov 9, 2026

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് ഒറ്റയടിക്ക് 760 രൂപയാണ് വര്‍ധിച്ചത്. 1,06,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 95 രൂപയാണ് കൂടിയത്. 13,255 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എണ്ണവില ബാരലിന് നൂറ് ഡോളറില്‍ താഴെ തന്നെ നില്‍ക്കുകയാണ്. വരാനിരിക്കുന്ന അമേരിക്കയുടെ പണപ്പെരുപ്പ കണക്കുകളാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്. പണപ്പെരുപ്പ നിരക്ക് വീണ്ടും കൂടുകയാണെങ്കില്‍ പലിശനിരക്ക് കൂട്ടാന്‍ യുഎസ് കേന്ദ്രബാങ്ക് നിര്‍ബന്ധിതമാകുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ഇത് ഡോളര്‍ ശക്തമാകാനും ബോണ്ട് യീല്‍ഡ് വര്‍ധിക്കാനും ഇടയാക്കുമെന്ന കണക്കുകൂട്ടലിലാണ് നിക്ഷേപകര്‍. അതുകൊണ്ട് തന്നെ പണപ്പെരുപ്പനിരക്ക് ആണ് വരും ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുകയെന്നും വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

LATEST NEWS
ഗ്രാമീണ പോസ്റ്റ് ഓഫീസുകൾ പൂട്ടാനുള്ള നീക്കത്തിനെതിരെ കോഴിക്കോട് വ്യാപക പ്രതിഷേധം

ഗ്രാമീണ പോസ്റ്റ് ഓഫീസുകൾ പൂട്ടാനുള്ള നീക്കത്തിനെതിരെ കോഴിക്കോട് വ്യാപക പ്രതിഷേധം

കോഴിക്കോട്: പോസ്റ്റൽ ഡയറക്ടറേറ്റിന്റെ പുനഃസംഘടന ഉത്തരവുകളെ തുടർന്ന് കോഴിക്കോട് ജില്ലയിൽ പോസ്റ്റ്...