കേരളത്തില്‍ മോര്‍ഫിങ് കേസുകള്‍ നാലിരട്ടിയായി; ഇരകളില്‍ അഞ്ചിലൊന്നും കുട്ടികള്‍

Nov 9, 2026

തിരുവനന്തപുരം: കേരളത്തില്‍ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്ന സംഭവങ്ങള്‍ ആശങ്കാജനകമായി വര്‍ധിക്കുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത മോര്‍ഫിങ് കേസുകളുടെ എണ്ണം നാലിരട്ടിയായതായി സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2022ല്‍ 19 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2025ല്‍ ഇത് 81 ആയി ഉയര്‍ന്നു. 2026ലെ ആദ്യ ഒന്‍പത് മാസത്തിനിടെ തന്നെ 81 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

2022 മുതല്‍ 2026 വരെയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത 298 കേസുകളില്‍ 68 എണ്ണത്തിലും കുട്ടികളാണ് ഇരകളായത്. അഞ്ചില്‍ ഒന്നിലധികം കേസുകളിലും ലക്ഷ്യമിട്ടത് കുട്ടികളെയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 199 കേസുകളില്‍ സ്ത്രീകളും 31 കേസുകളില്‍ പുരുഷന്മാരുമാണ് ഇരകളായത്. ലൈംഗികാതിക്രമം, അപമാനിക്കല്‍, വ്യക്തിപരമായ ആവശ്യങ്ങള്‍, ചിത്രങ്ങള്‍ സുഹൃദ്വലയങ്ങളില്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയവയ്ക്കാണ് ഇത്തരം ചിത്രങ്ങള്‍ ഉപയോഗിക്കുന്നത്. ചില സംഭവങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ തന്നെ കുറ്റവാളികളായും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്ന ലോണ്‍ ആപ്പ് തട്ടിപ്പുകള്‍ അടുത്തിടെ കുറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

LATEST NEWS
‘പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തു’; ഡോക്ടര്‍ ജോണ്‍സണ്‍ കെ വര്‍ഗീസിനെതിരെ യുവനടിയുടെ മൊഴി

‘പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തു’; ഡോക്ടര്‍ ജോണ്‍സണ്‍ കെ വര്‍ഗീസിനെതിരെ യുവനടിയുടെ മൊഴി

കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ ഒളിവിലുള്ള ഡോക്ടര്‍ ജോണ്‍സണ്‍ കെ വര്‍ഗീസിനെതിരെ അറസ്റ്റിലായ...