ബീമാപ്പള്ളി ഉറൂസ്; തിരുവനന്തപുരം നഗരസഭാ പരിധിയിൽ നവംബർ 11ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു

Nov 9, 2026

തിരുവനന്തപുരം: ബീമാപ്പള്ളി ഉറൂസിനോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ ഓഫീസുകൾക്കും ബുധനാഴ്ച (നവംബർ 11) പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ അഞ്ജു കെഎസ് ഉത്തരവിറക്കി.

ഉറൂസ് മഹോത്സവത്തിൽ പങ്കെടുക്കുന്ന തീർത്ഥാടകരുടെയും പൊതുജനങ്ങളുടെയും തിരക്ക് കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

LATEST NEWS
ചിരാതില്‍ നിന്നും തീ പടര്‍ന്നു; ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഒരു കുടുംബത്തിലെ ആറു പേര്‍ക്ക് ദാരുണാന്ത്യം

ചിരാതില്‍ നിന്നും തീ പടര്‍ന്നു; ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഒരു കുടുംബത്തിലെ ആറു പേര്‍ക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയില്‍ ദീപാവലി ആഘോഷത്തിനിടെയുണ്ടായ തീപിടിത്തത്തില്‍ ഒരു കുടംബത്തിലെ ആറു പേര്‍...