മുംബൈ: മഹാരാഷ്ട്രയില്‍ ദീപാവലി ആഘോഷത്തിനിടെയുണ്ടായ തീപിടിത്തത്തില്‍ ഒരു കുടംബത്തിലെ ആറു പേര്‍ മരിച്ചു. ധരാശിവ് ജില്ലയിലെ യെദ്ഷി ഗ്രാമത്തില്‍ പുലര്‍ച്ചെ 2.30-ഓടെയായിരുന്നു സംഭവം. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി കത്തിച്ചുവെച്ച ചിരാതില്‍ നിന്നും തീ പടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
വീടും പലചരക്ക് കടയും ഉള്‍പ്പെടുന്ന രണ്ടു നില കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. ഉത്തം ത്രിംബക് കരണ്ടെ, ചന്ദ്രകല ഉത്തം കരണ്ടെ, ഗോവിന്ദ് ഉത്തം കരണ്ടെ, ജ്യോതി ഗോവിന്ദ് കരണ്ടെ, ഗായത്രി ഗോവിന്ദ് കരണ്ടെ, സിദ്ധി ഗോവിന്ദ് കരണ്ടെ എന്നിവരാണ് മരിച്ചത്. മുകള്‍നിലയില്‍ കുടുങ്ങിപ്പോയ ആറുപേരാണ് ശ്വാസം മുട്ടി മരിച്ചത്.
താഴത്തെ നിലയിലുണ്ടായിരുന്ന പലചരക്ക് കടയില്‍ വലിയ അളവില്‍ പാചക എണ്ണയും നെയ്യും സൂക്ഷിച്ചിരുന്നതാണ് തീ അതിവേഗം പടരാന്‍ കാരണമായതെന്ന് പൊലീസ് അറിയിച്ചു. താഴത്തെ നിലയില്‍ പലചരക്ക് കടയും മുകള്‍നിലയില്‍ കുടുംബം താമസിക്കുന്ന വീടുമാണ്



















