ആറുമാസമായി ശമ്പളമില്ല; ആലത്തൂരിൽ വിഎഫ്പിസികെ ഓഫീസിന് മുന്നിൽ വനിതാ ജീവനക്കാരിയുടെ കുത്തിയിരിപ്പ് സമരം

Nov 10, 2026

ആലത്തൂർ: ആറുമാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ആലത്തൂർ വി.എഫ്.പി.സി.കെ.ഓഫീസിന് മുന്നിൽ വനിതാ ജീവനക്കാരി കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. കഴിഞ്ഞ ദിവസമാണ് ജീവനക്കാരി ഒറ്റയാൾ പ്രതിഷേധം ആരംഭിച്ചത്.

കഴിഞ്ഞ 22 വർഷമായി വി.എഫ്.പി.സി.കെ.-യിൽ ജോലി ചെയ്തുവരുന്ന കൊഴിഞ്ഞാമ്പാറ തൃപ്പാളൂർ സ്വദേശിനി ലിന്തുവാണ് സമരവുമായി രംഗത്തെത്തിയത്. ആലത്തൂർ ഓഫീസിൽ ലാബ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന ലിന്തു 2009-ലാണ് ആലത്തൂരിലെത്തിയത്. ആറുമാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് വാടകവീട്ടിൽ താമസിക്കുന്ന തനിക്ക് കടുത്ത സാമ്പത്തിക പ്രയാസങ്ങളാണ് നേരിടേണ്ടിവരുന്നതെന്ന് ലിന്തു വ്യക്തമാക്കുന്നു.

തനിക്ക് പുറമെ മറ്റ് ആറോളം ജീവനക്കാർക്കും സമാനമായ രീതിയിൽ ശമ്പളം മുടങ്ങിക്കിടക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനെ തുടർന്നുള്ള ദുരിതങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് സമരം തുടരുന്നത്.

LATEST NEWS