*ജീവിതസാഹചര്യങ്ങളിലെ മാറ്റം കാരണം മുൻഗണനാ വിഭാഗം റേഷൻ കാർഡുകൾ കൈവശം വയ്ക്കാനുള്ള അർഹത നഷ്ടപ്പെട്ടിട്ടും കാർഡുകൾ മാറ്റാതെ തുടരുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.*
*താഴെ പറയുന്ന വിഭാഗങ്ങളിൽപ്പെട്ടവർക്ക് ഈ അറിയിപ്പ് ബാധകമാണ്:*
✅*സർക്കാർ / അർദ്ധസർക്കാർ ജീവനക്കാർ.*
✅*അധ്യാപകർ.*
✅*പൊതുമേഖലാ സ്ഥാപനങ്ങളിലെയും സഹകരണ സ്ഥാപനങ്ങളിലെയും ജീവനക്കാർ.*
✅*സർവീസ് പെൻഷൻകാർ.*
✅*ആദായനികുതി ഒടുക്കുന്നവർ.*
✅*പ്രതിമാസ വരുമാനം ₹25,000-ൽ കൂടുതലുള്ളവർ.*
✅*സ്വന്തമായി ഒരേക്കറിലധികം ഭൂമിയുള്ളവർ (പട്ടികവർഗ്ഗക്കാർ ഒഴികെ).*
✅*സ്വന്തമായി 1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ള വീടോ ഫ്ലാറ്റോ ഉള്ളവർ.*
✅*സ്വന്തമായി നാല് ചക്ര വാഹനം ഉള്ളവർ (ഏക ഉപജീവനമാർഗമായ ടാക്സി ഒഴികെ).*
✅*കുടുംബത്തിൽ ആർക്കെങ്കിലും വിദേശ ജോലിയിൽ നിന്നോ സ്വകാര്യ സ്ഥാപനത്തിലെ ജോലിയിൽ നിന്നോ പ്രതിമാസം ₹25,000-ൽ അധികം വരുമാനമുള്ളവർ.*
*സർവീസ് പെൻഷൻകാർക്കുള്ള ഇളവുകൾ:*
*താഴെ പറയുന്ന വിഭാഗങ്ങളെ സർവീസ് പെൻഷൻകാർ എന്ന വിഭാഗത്തിലെ ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്:*👇
✅*പാർട്ട് ടൈം ജീവനക്കാർ.\*
✅*താൽക്കാലിക ജീവനക്കാർ.\*
✅ *ക്ലാസ് IV തസ്തികയിൽ നിന്ന് പെൻഷനായവർ.\*
✅ *₹5,000-ൽ താഴെ പെൻഷൻ വാങ്ങുന്നവർ.\*
✅ *₹10,000-ൽ താഴെ സ്വാതന്ത്ര്യസമര പെൻഷൻ വാങ്ങുന്നവർ.*
*ഡിസംബർ 8 ആണ് അവസാന തീയതി!*
*മുകളിൽ പറഞ്ഞ വിഭാഗങ്ങളിൽപ്പെട്ടവർക്ക് അതത് താലൂക്ക് സപ്ലൈ ഓഫീസിൽ സ്വന്തം റേഷൻ കാർഡ് സ്വമേധയാ സറണ്ടർ ചെയ്യുന്നതിന് ഡിസംബർ 8 വരെ സമയം അനുവദിച്ചിട്ടുണ്ട്.*
*ഈ കാലയളവിനുള്ളിൽ സ്വമേധയാ കാർഡ് സറണ്ടർ ചെയ്യുന്നവരിൽ നിന്ന് പിഴ ഈടാക്കുകയോ മറ്റ് ശിക്ഷാനടപടികൾ സ്വീകരിക്കുകയോ ചെയ്യില്ല*.
*കാർഡ് സറണ്ടർ ചെയ്യേണ്ട സ്ഥലം:അതത് താലൂക്ക് സപ്ലൈ ഓഫീസ്.*



















