യൂണിവേഴ്‌സിറ്റി കോളജിലെ അധ്യാപിക വീടിനുള്ളില്‍ മരിച്ച നിലയില്‍

Nov 13, 2026

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ അധ്യാപികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫിലോസഫി അസിസ്റ്റന്റ് പ്രൊഫസറും ആലപ്പുഴ സ്വദേശിനിയുമായ പൂര്‍ണിമ ജെ പ്രകാശിന്റെ (45) അഞ്ച് ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ് പൂജപ്പുര ചാടിയറ ലൈനിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്.

പൂര്‍ണിമ ദിവസങ്ങളായി അവധിയിലായിരുന്നു. ബുധനാഴ്ച്ച അവധി അവസാനിച്ചിട്ടും കൊളജില്‍ വരാത്തതിനെ തുടര്‍ന്ന് ഇന്നലെ സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് മരണ വിവരം അറിയുന്നത്. അടച്ചിട്ടിരുന്ന വീടിനുളളില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെ സഹപ്രവര്‍ത്തകര്‍ പൂജപ്പുര പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

അവിവാഹിതയായ ഇവരുടെ അടുത്ത ബന്ധുക്കളൊന്നും ജീവിച്ചിരിപ്പില്ല. ഒറ്റയ്ക്കായിരുന്നു താമസം. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണ കാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

LATEST NEWS
ഭാരതപ്പുഴ തീരത്ത് രണ്ട് മഹാമാഘ മഹോത്സവങ്ങൾ നടക്കുമെന്ന് ഉറപ്പായി; പുതിയ സംഘാടക സമിതി രൂപീകരിച്ചു

ഭാരതപ്പുഴ തീരത്ത് രണ്ട് മഹാമാഘ മഹോത്സവങ്ങൾ നടക്കുമെന്ന് ഉറപ്പായി; പുതിയ സംഘാടക സമിതി രൂപീകരിച്ചു

മലപ്പുറം: റവന്യൂ വകുപ്പിന്റെയും നാവമുകുന്ദ ക്ഷേത്ര ട്രസ്റ്റിയായ സാമൂതിരിയുടെയും നേതൃത്വത്തിൽ...