ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി ചിറയിൻകീഴ് കൂന്തള്ളൂർ പി.എൻ.എം ജി.എച്ച്.എസ്.എസ്

Nov 13, 2026

ആറ്റിങ്ങൽ: ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ ചിറയിൻകീഴ് കൂന്തള്ളൂർ പി.എൻ.എം ജി.എച്ച്.എസ്.എസ് 459 പോയിൻറ് നേടി ഓവറാൾ ഒന്നാം സ്ഥാനം നേടി.

ജനറൽ എച്ച്.എസ് വിഭാഗത്തിൽ ഗവ. എച്ച്.എസ്.എസ് വെഞ്ഞാറമൂട് 227 പോയിൻറ് നേടി ഓവറാൾ ഒന്നാം സ്ഥാനവും സി.എസ്.ഐ ആറ്റിങ്ങൽ 210 പോയിൻറ് നേടി ഓവറാൾ രണ്ടാം സ്ഥാനവും നേടി. ഹയർസെക്കൻഡറി വിഭാഗത്തിൽ ശാരദ വിലാസം ഗേൾ ഹയർ സെക്കൻഡറി സ്കൂൾ 246 പോയിൻറ് നേടി ഓവറാൾ ഒന്നാം സ്ഥാനവും ഗവ.എച്ച്.എസ്.എസ് വെഞ്ഞാറമൂട് 211 പോയിൻറ് നേടി ഓവറാള്‍ രണ്ടാം സ്ഥാനവും നേടി.

യു.പി ജനറൽ വിഭാഗത്തിൽ ഡയറ്റ് ആറ്റിങ്ങൽ, ഗവ.യു.പി.എസ് ആലന്തറ, വൈ.എൽ.എം യു.പി.എസ് കീഴാറ്റിങ്ങൽ എന്നിവർ എന്നിവർ ഓവറാള്‍ ഒന്നാം സ്ഥാന പങ്കിട്ടു.
സംസ്കൃതം എച്ച്.എസ് വിഭാഗത്തിൽ തെമ്പാമൂട് ജനത ഹയർ സെക്കൻഡറി സ്കൂൾ 60 പോയിൻറ് ഒന്നാം സ്ഥാനവും യു.പി വിഭാഗത്തിൽ കീഴാറ്റിങ്ങൽ വൈ.എൽ.എം യു.പി.എസ് 88 പോയിൻ്റ് നേടി ഒന്നാം സ്ഥാനവും നേടി.

അറബിക് എൽ.പി വിഭാഗത്തിൽ ഓവറാൽ ഒന്നാം സ്ഥാനം ഗവ. യു.പി.എസ് കിഴുവിലം, ഗവ. എൽ.പി.എസ് ചെമ്പൂര്, ഗവ. യു.പി.എസ് കൂന്തള്ളുർ, ഗവ.യു.പി.എസ് മാതശ്ശേരികോണം, ഗവ.എച്ച്.എസ് അവനവഞ്ചേരി, ഡയറ്റ് ആറ്റിങ്ങൽ, എ.എം.എൽ.പി.എസ് പെരുംകുളം, ഗവ. യു.പി.എസ് വെഞ്ഞാറമൂട്, ഗവ. യു.പി.എസ് പേരുമല, എസ്.സി.വി എൽ.പി.എസ് ചിറയിൻകീഴ് എന്നിവർ പങ്കിട്ടു.

അറബിക് യു.പി വിഭാഗത്തിൽ ഓവറാൾ ഒന്നാം സ്ഥാനം വൈ.എൽ.എം.യു.പി.എസ്
കീഴാറ്റിങ്ങൽ, ഗവ. യു.പി.എസ് കിഴുവിലം, ഗവ. യു.പി.എസ് വെഞ്ഞാറമൂട്, എസ്.ഐ. യു.പി.എസ് മാടൻവിള എന്നിവർ പങ്കിട്ടു. അറബിക് എച്ച്.എസ് വിഭാഗത്തിൽ ഗവ. എച്ച്.എസ് വെഞ്ഞാറമൂട് ഓവറാൾ ഒന്നാം സ്ഥാനം നേടി.

സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും രമ്യ ഹരിദാസ് എം.എൽ.എ നിർവഹിച്ചു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നബീൽ കല്ലമ്പലം, സജിത്ത് മുട്ടപ്പലം എന്നിവർ സംസാരിച്ചു.

LATEST NEWS