മേഖല യൂണിയന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ക്ഷീരകര്‍ഷകര്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് വിലവര്‍ധന ആവശ്യപ്പെടാന്‍ കാരണമെന്നാണ് മില്‍മ പറയുന്നത്. കാലിത്തീറ്റ വില വര്‍ധിച്ചതോടെ ഉല്‍പാദനച്ചെലവ് കുത്തനെ ഉയര്‍ന്നു. നിലവിലെ പാല്‍വിലയില്‍ മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യമുണ്ട്. കര്‍ഷകരെ സഹായിക്കാന്‍ വില വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് യൂണിയന്‍ നിലപാട്.
മില്‍മ തിരുവനന്തപുരം മേഖല യൂണിയനെ യു ഡി എഫ് സര്‍ക്കാര്‍ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച് ഭരണസമിതിക്ക് അനുകൂല ഉത്തരവ് ലഭിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഭാരവാഹികള്‍ വീണ്ടും ചുമതലയേറ്റത്. തുടര്‍ന്ന് ചേര്‍ന്ന ആദ്യ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് പാല്‍വില 10 രൂപ വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. അമൂല്‍ പാലിനും വില കൂട്ടിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലുള്ള പാലിന് ലിറ്ററിന് രണ്ട് രൂപ മുതല്‍ ആറ് രൂപ വരെയാണ് കൂട്ടിയത്.



















