മുദാക്കലിൽ 94 വയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചു. മുദാക്കൽ ഇളമ്പ തണ്ണീർ പൊയ്ക അലയക്കാട്ടുവിള വീട്ടിൽ നാരായണപിള്ള ആണ് മരിച്ചത്. 60 അടി ആഴവും 15 അടി വെള്ളവും ഉള്ള കിണറ്റിലാണ് നാരായണപിള്ള വീണത്.
ഇത് സംബന്ധിച്ച് നാട്ടുകാർ അറിയിക്കുവാൻ ആറ്റിങ്ങൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി. അതിസാഹസികമായി കിണറ്റിലിറങ്ങി നാരായണപിള്ളയെ പുറത്തെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫയർ ആൻറ് റെസ്കൂ ഓഫിസർ മുഹമ്മദ് സാഗർ ആണ് അതിസാഹസികമായി കിണറ്റിലിറങ്ങി മൃതദേഹം പുറത്തെടുത്തത്. സ്റ്റേഷൻ ഓഫീസർ അഖിൽ എസ് ബി, ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ജയദേവൻ ജെ എസ് എന്നിവർ നേതൃത്വം നൽകി.



















