വേൾഡ് ഡയബറ്റിക് ഡേയോട് അനുബന്ധിച്ച് ആറ്റിങ്ങൽ ലയൺസ് ക്ലബ് സൗജന്യ പ്രേമേഹ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

Nov 14, 2026

വേൾഡ് ഡയബറ്റിക് ഡേയോട് അനുബന്ധിച്ച് നവംബർ 14ന് ആറ്റിങ്ങൽ ലയൺസ് ക്ലബ് പൊതുജനങ്ങൾക്കായി സൗജന്യ പ്രേമേഹ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ഗിരിജാസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയുമായി ചേർന്ന് ആറ്റിങ്ങൽ മാമത്തു സംഘടിപ്പിച്ച ക്യാമ്പ് ക്ലബ് പ്രസിഡന്റ്‌ ഡോ. ബിജു എ നായർ ഉദ്ഘാടനം ചെയ്തു. രാജേന്ദ്രൻ അലൂകോ, ഷിബു അൻസാരി, എഞ്ചിനീയർ സജൻ, ഡോ ഷമീം ഷുക്കൂർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. അൻപതിൽ അധികം പേർക്ക് പ്രയോജനപ്രദമായ ക്യാമ്പ് വൻവിജയമായിരുന്നു.

LATEST NEWS