സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു

Nov 15, 2026

കല്ലമ്പലം: സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ പ്രദേശത്തെ ജനങ്ങൾക്കായി ആറ്റിങ്ങൽ അഹല്യ കണ്ണാശുപത്രിയും സൗഹൃദ പാലിയേറ്റീവ് കെയർ യൂണിറ്റും തോട്ടയ്ക്കാട് വിജ്ഞാന പോഷിണി ഗ്രന്ഥശാലയും സംയുക്തമായി നടത്തിയ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് മണമ്പുർ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ ബി വരദരാജൻ ഉത്ഘാടനം ചെയ്തു. ക്യാമ്പിൽ നൂറിൽ അധികം രോഗികൾ പങ്കെടുത്തു. അർഹരായവർക്ക് സൗജന്യ മരുന്നുകളും സൗജന്യ നിരക്കിൽ കണ്ണടകളും വിതരണം ചെയ്തു.

തിമിര ശസ്ത്രക്രിയ ആവശ്യമുണ്ടെന്നു കണ്ടെത്തിയവർക്ക് ഇൻഷുറൻസ് പരിരക്ഷയോടെ തുടർചികിത്സയ്ക്ക് ഉള്ള സംവിധാനം നിർദേശിക്കുകയും ചെയ്തു. അഹല്യ ഫൌണ്ടേഷൻ ഡോക്ടർ വിഷ്ണു സോമരജ് പിള്ളയുടെ നേതൃത്വത്തിലുള്ള ആറംഗ ടീം പരി ശോധനകൾ നിർവഹിച്ചു.

സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായ ജി. രാധാകൃഷ്ണ കുറുപ്പ്, ഖാലിദ് പനവിള, എ.സൈനുലാബ്ദീൻ, അറഫ റാഫി, സോമശേഖരൻ നായർ, സതീഷ് കുമാർ, ഹസീന, ലിജി, റജുല, നജീമ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

LATEST NEWS
ചാല സ്വര്‍ണക്കൊള്ളയില്‍ വഴിത്തിരിവ്, ബിസിനസ് കുടിപ്പക?, ജ്വല്ലറി ഉടമ കസ്റ്റഡിയില്‍

ചാല സ്വര്‍ണക്കൊള്ളയില്‍ വഴിത്തിരിവ്, ബിസിനസ് കുടിപ്പക?, ജ്വല്ലറി ഉടമ കസ്റ്റഡിയില്‍

തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച തിരുവനന്തപുരം ചാല സ്വര്‍ണക്കൊള്ളയില്‍ ഒരു ജ്വല്ലറി ഉടമയെയും...

‘മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പ്’; വ്യാജ എസ്എംഎസ് അയച്ച് ഓണ്‍ലൈന്‍ തട്ടിപ്പ്; വീഴരുതെന്ന് മുന്നറിയിപ്പ്

‘മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പ്’; വ്യാജ എസ്എംഎസ് അയച്ച് ഓണ്‍ലൈന്‍ തട്ടിപ്പ്; വീഴരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങളുടെയും സിസിടിവി പരിശോധനകളുടെയും പേരില്‍ വ്യാജ എസ്എംഎസ് അയച്ച്...