ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെ മുഖം മാറും; വീര്യം കുറഞ്ഞ മദ്യവിൽപ്പന ഉടനുണ്ടാവില്ല; സർക്കാരിന്റെ മദ്യനയം ഉടൻ

Nov 16, 2026

തിരുവനന്തപുരം: യുഡി‌എഫ് സർക്കാരിന്റെ മദ്യ നയം ഉടൻ പ്രഖ്യാപിക്കും. മദ്യനയത്തിന്റെ കരട് എക്സൈസ് വകുപ്പ് ഈ ആഴ്ച തന്നെ മുഖ്യമന്ത്രിക്ക് കൈമാറുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ മദ്യ നയത്തിൽ ബെവ്കോ ഔട്ട്‌ലെറ്റുകളുടെ മുഖം മാറ്റും. ഇവയുടെ ഘടന ഏകീകരിക്കാനുള്ള നീക്കം ആലോചനയിലുണ്ടായിരുന്നു. എന്നാൽ, ഔട്ട്‌ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ സാധ്യതയില്ല. അതേസമയം, സെൽഫ് ഹെൽപ് ഔട്ട്‌ലെറ്റുകൾക്ക് പ്രാധാന്യം നൽകും.

ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കാൻ ആലോചനയുണ്ട്. ഔട്ട്‌ലെറ്റുകളുടേയും വേർഹൗസുകളുടേയും നടത്തിപ്പ് ആവശ്യമെങ്കിൽ സഹകരണ സംഘങ്ങൾക്ക് ലഭ്യമാക്കും. ചില്ലറ വിൽപ്പനയിലും സഹകരണ സംഘങ്ങളുടെ പങ്കാളിത്തം വന്നേക്കും. കള്ളചെത്ത് മേഖലയിൽ സമഗ്ര പരിഷ്കരണം വരും. അതേസമയം, വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിനുള്ള തീരുമാനം യു‌ഡി‌എഫ് ഉപസമിതി ചേർന്നതിനു ശേഷം സ്വീകരിക്കും. യു‌ഡി‌എഫ് എതിർത്താൽ തീരുമാനം വേണ്ടെന്നുവെക്കും.

ബാറുകളുടെ പ്രവർത്തന സമയം ക്രമീകരിക്കുക, ഹോർട്ടി വൈൻ, ഹോർട്ടി ലിക്കർ എന്നിവയുടെ ഉൽപ്പാദനത്തിനും വിതരണത്തിനും അനുമതി നൽകുക തുടങ്ങിയ നിർദ്ദേശങ്ങളും ഈ മദ്യനയത്തിന്റെ കരടിൽ ഉൾപ്പെട്ടിട്ടുള്ളതായി സൂചനയുണ്ട്.

LATEST NEWS
രാമായണ സിനിമ കോടികള്‍ വാരുമ്പോള്‍ ചടയമംഗലത്തെ ‘ജടായു’ വന്‍ഹിറ്റ്; സന്ദര്‍ശക പ്രവാഹം

രാമായണ സിനിമ കോടികള്‍ വാരുമ്പോള്‍ ചടയമംഗലത്തെ ‘ജടായു’ വന്‍ഹിറ്റ്; സന്ദര്‍ശക പ്രവാഹം

കൊല്ലം: സംവിധായകന്‍ നിതേഷ് തിവാരിയുടെ രാമായണ ഒന്നാം ഭാഗം എന്ന ചിത്രം വന്‍ഹിറ്റായതോടെ, ചടയമംഗലത്തെ...