കുല്‍ഗാമില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ലഷ്‌കര്‍ നേതാവിനെ ജീവനോടെ പിടികൂടാന്‍ സുരക്ഷാ സേന

Nov 18, 2026

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ലഷ്‌കര്‍-ഇ-തയ്ബയുടെ ഉന്നത കമാന്‍ഡര്‍ ലത്തീഫ് ഭട്ട് കുടുങ്ങിയതായാണ് സൂചനയെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

കുല്‍ഗാമിലെ വിവിധ ഗ്രാമങ്ങളില്‍ സുരക്ഷാ സേന തിരച്ചില്‍ ശക്തമാക്കിയതിനിടെ, പുലര്‍ച്ചെയോടെയാണ് ആക്രമണം ഉണ്ടായത്. കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതായി പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചു.

ലഷ്‌കര്‍-ഇ-തയ്ബയുടെ ഉന്നത കമാന്‍ഡര്‍ ലത്തീഫിന്റെ സഹായി ഉമര്‍ നിസാര്‍ ദാര്‍ തിങ്കളാഴ്ച കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. നവംബര്‍ 11-ന് സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ് (സിആര്‍പിഎഫ്) ചെക്ക്പോയിന്റിനു നേരെ ആക്രമണം നടത്തുന്നതിന് മുന്‍പായി,നിസാര്‍ ദാറും ലത്തീഫ് ഭട്ടും ചേര്‍ന്ന് പ്രദേശം നിരീക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. സിആര്‍പിഎഫ് പോസ്റ്റിനു നേരെ നടത്തിയ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റ സംഭവത്തിന് പിന്നാലെ ഇവര്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

LATEST NEWS
ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത്; സുഹൈലിനെ പുറത്താക്കി കോണ്‍ഗ്രസ്

ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത്; സുഹൈലിനെ പുറത്താക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഡിസിസി അംഗം സുഹൈല്‍ ഷാജഹാനെ കോണ്‍ഗ്രസില്‍...