നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്തു

Nov 18, 2026

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കഠിനംകുളം സ്വദേശി സുഹൈൽ ഖനിയെ (33) കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്‌പി അജിചന്ദ്രൻ നായരുടെ നേതൃത്വത്തിൽ ചിറയിൻകീഴ് സർക്കിൾ ഇൻസ്പെക്‌ടർ അഭിലാഷ് പി, കഠിനംകുളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്‌ടർ ആഷിൽ രവി, സി.പി.ഒ മാരായ രാജേഷ്, ശരത്, മനോജ്, ജിബിൻ, ആദർശ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

LATEST NEWS
നാമജപത്തിനും വിളക്ക് തെളിക്കുന്നതിനും സൗകര്യം; ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിരിപ്പന്തലുകളുമായി കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകള്‍

നാമജപത്തിനും വിളക്ക് തെളിക്കുന്നതിനും സൗകര്യം; ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിരിപ്പന്തലുകളുമായി കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകള്‍

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് കേരളത്തിലെ വിവിധ കെഎസ്ആര്‍ടിസി ബസ്...