രാഹുലിനും അര്‍ധ സെഞ്ച്വറി; കലക്കൻ തുടക്കം, കിടിലൻ മറുപടി!

Nov 20, 2026

വെല്ലിങ്ടന്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ മികച്ച ബാറ്റിങുമായി ഇന്ത്യ. ന്യൂസിലന്‍ഡിനെ 368 റണ്‍സില്‍ പുറത്താക്കി ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യ രണ്ടാം ദിനത്തിലെ കളി അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെന്ന നിലയില്‍. ന്യൂസിലന്‍ഡിന്റെ സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് ഇനി 209 റണ്‍സ് കൂടി മതി.

ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും കെഎല്‍ രാഹുലും ചേര്‍ന്നു മിന്നും തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. യശസ്വി ആക്രമണ മൂഡിലും കെഎല്‍ രാഹുല്‍ പ്രതിരോധിച്ചും കളിച്ചതോടെ കിവി ബൗളര്‍മാര്‍ ഹതാശരായി. ഇരുവരും ചേര്‍ന്നു ഓപ്പണിങില്‍ 130 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്.

അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. സെഞ്ച്വറിയിലേക്ക് നീങ്ങുന്നതിനിടെയാണ് ജയ്‌സ്വാളിന്റെ അപ്രതീക്ഷിത പുറത്താകല്‍. യശസ്വി 89 പന്തില്‍ 16 ഫോറുകള്‍ സഹിതം 85 റണ്‍സ് വാരിയാണ് മടങ്ങിയത്. താരത്തിന്റെ 14ാം ടെസ്റ്റ് അര്‍ധ സെഞ്ച്വറിയാണിത്. മാറ്റ് ഹെന്റിയാണ് സെഞ്ച്വറിയിലേക്ക് നീങ്ങിയ ഇന്ത്യന്‍ ഓപ്പണറെ മടക്കി കിവികള്‍ക്ക് ആശ്വാസം നല്‍കിയത്.

LATEST NEWS
സമരം കടുപ്പിക്കാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്; ഇന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധം

സമരം കടുപ്പിക്കാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്; ഇന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധം

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ സമരം കടുപ്പിക്കാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍....