കഫേ ജീവനക്കാരിയെ സഹപ്രവര്‍ത്തകര്‍ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേര്‍ പിടിയില്‍

Nov 25, 2026

ഡല്‍ഹി: ഡല്‍ഹിയിലെ പ്രീത് വിഹാറിലുള്ള കഫേയില്‍ 22കാരിയെ സഹപ്രവര്‍ത്തകര്‍ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. കഫേ അടച്ചതിന് ശേഷമാണ് അതിക്രമം നടന്നതെന്നും, കേസിലെ മറ്റ് മൂന്ന് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

സഹപ്രവര്‍ത്തകര്‍ക്കൊപ്പം സല്‍ത്താനേറ്റ് കഫെയില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷമായിരുന്നു പീഡനം. പാര്‍ട്ടിക്കിടയില്‍ രണ്ട് പുരുഷന്മാര്‍ ചേര്‍ന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്‌തെന്നും, ആ സമയത്ത് ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ അതിന് സഹായിച്ചെന്നും അതിജീവിത ആരോപിച്ചു.

പൊലീസ് നല്‍കുന്ന വിവരപ്രകാരം തിങ്കളാഴ്ച രാത്രി കഫേ അടച്ച ശേഷം ജീവനക്കാര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയി. ഇവിടെ വച്ച് ഇവര്‍ മദ്യപിക്കുകയും നൃത്തം ചെയ്യുകയും ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ 3:30 വരെ പാര്‍ട്ടി തുടര്‍ന്നു. ഈ പാര്‍ട്ടിക്കിടെ സഹപ്രവര്‍ത്തകരായ രണ്ട് പേര്‍ തന്നെ ബലാത്സംഗം ചെയ്തതായും മറ്റുള്ളവര്‍ ഒപ്പം നിന്നു എന്നുമാണ് പെണ്‍കുട്ടിയുടെ പരാതിയിലുള്ളത്. പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് എതിരെ കേസ് റജിസ്റ്റര്‍ ചെയ്തതായും പൊലീസ് പറഞ്ഞു.

പാര്‍ട്ടിക്കിടെ താന്‍ അമ്മയെ ഫോണില്‍ വിളിച്ച് വീട്ടിലെത്താന്‍ വൈകുമെന്ന് അറിയിച്ചിരുന്നതായും യുവതി പൊലീസിനോട് പറഞ്ഞു. സംഭവത്തിന് ശേഷം സംഘാംഗങ്ങള്‍ അവരവരുടെ വീടുകളിലേക്ക് മടങ്ങി. തുടര്‍ന്ന് പുലര്‍ച്ചെ 5.30-ഓടെ യുവതി പൊലീസിനെ സമീപിച്ച് പരാതി നല്‍കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും അറസ്റ്റ് ചെയ്തതായി ഈസ്റ്റ് ഡല്‍ഹി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

LATEST NEWS
വില ഇടിഞ്ഞു; ഗോള്‍ഡ് ലോണ്‍ എടുത്തവര്‍ക്ക് ബാങ്കുകളുടെ നോട്ടീസ്; അധിക സ്വര്‍ണം വയ്ക്കണം, ഇല്ലെങ്കില്‍ ലേലം

വില ഇടിഞ്ഞു; ഗോള്‍ഡ് ലോണ്‍ എടുത്തവര്‍ക്ക് ബാങ്കുകളുടെ നോട്ടീസ്; അധിക സ്വര്‍ണം വയ്ക്കണം, ഇല്ലെങ്കില്‍ ലേലം

മുംബൈ: സ്വര്‍ണവില കുത്തനെ ഇടിഞ്ഞതോടെ സ്വര്‍ണപ്പണയ വായ്പയെടുത്തവര്‍ക്ക് ബാങ്കുകളുടെയും ബാങ്കിതര...