തിരിച്ചുകയറി സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 1920 രൂപ

Nov 26, 2026

കൊച്ചി: ഇന്നലെ രണ്ടു തവണയായി 3320 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. പവന് ഒറ്റയടിക്ക് 1920 രൂപയാണ് വര്‍ധിച്ചത്. 92,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 240 രൂപയാണ് വര്‍ധിച്ചത്. 11,540 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

രണ്ടാഴ്ചയ്ക്കിടെ പവന് ഏകദേശം 16000 രൂപ കുറഞ്ഞ ശേഷം തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സ്വര്‍ണവില തിരിച്ചുകയറിയിരുന്നു. എന്നാല്‍ ഇത് താത്കാലികം മാത്രമാണെന്ന സൂചന നല്‍കിയാണ് ഇന്നലെ കുത്തനെ ഇടിഞ്ഞത്. 17-ാം തീയതിയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപയില്‍ താഴെയെത്തിയത്. ഡോളര്‍ ശക്തിയാര്‍ജിച്ചതും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് വീണ്ടും വര്‍ധിപ്പിക്കാന്‍ തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണവിലയ്ക്ക് വിനയായത്. ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

LATEST NEWS
കാര്‍ ഇന്‍ഷൂറന്‍സ് നാലുവര്‍ഷ ഒറ്റപ്രീമിയം; ഇരു ചക്രവാഹനങ്ങള്‍ക്ക് ആറ് വര്‍ഷത്തേക്കും; സമഗ്ര പരിഷ്‌കാരത്തിന് കേന്ദ്രം

കാര്‍ ഇന്‍ഷൂറന്‍സ് നാലുവര്‍ഷ ഒറ്റപ്രീമിയം; ഇരു ചക്രവാഹനങ്ങള്‍ക്ക് ആറ് വര്‍ഷത്തേക്കും; സമഗ്ര പരിഷ്‌കാരത്തിന് കേന്ദ്രം

ന്യൂഡല്‍ഹി: ഇന്‍ഷൂറന്‍സ് ഇല്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങളെ നിയന്ത്രിക്കാനും ഇന്‍ഷൂറന്‍സ് പരിരക്ഷ...