‘മുൻ ത്രിതല പഞ്ചായത്ത് മെമ്പർമാർക്ക് പെൻഷൻ അനുവദിക്കണം’; ആൾ കേരള ഫോർമർ പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷൻ

Nov 29, 2026

പോത്തൻകോട്: ത്രിതല പഞ്ചായത്തിലെ മുൻ മെമ്പർമാർക്കും നഗരസഭ, കോർപ്പറേഷൻ അംഗങ്ങൾക്കും പെൻഷൻ അനുവദിക്കണമെന്നും ആരോഗ്യ ഇൻഷ്വറൻസ് ഏർപ്പെടുത്തണമെന്നും ആൾ കേരള ഫോർമർ പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷൻ

പോത്തൻകോട് പഞ്ചായത്ത് കമ്മിറ്റി രൂപീകരണ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. പോത്തൻകോട് ഗ്രാമപഞ്ചായത്ത് ഹാളിൽ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് റ്റി. ആർ. അനിലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വിളവൂർക്കൽ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് മൺവിള സൈനുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ രക്ഷാധികാരി ആർ.എസ്. വിനോദ് മണി, പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് ഷീനാമധു, മുൻമെമ്പർമാരായ സബീന. എ, സി.ഹരികുമാർ, പത്മിനി, എൽ.അനിതകുമാരി, എസ്.ഷീജാബീഗം, ഷീജ. എസ്, എസ്.ചന്ദ്രിക, എം.ബീന, എസ്.ശശികല, ബിന്ദു സത്യൻ, ആരിഫാ ബീവി, സഹീദാ ബീവി, പി. നിർമ്മലകുമാരി, ആശ, ഷാഹിദാ ബീവി. ആർ തുടങ്ങിയവർ സംസാരിച്ചു.

ആൾ കേരള ഫോർമർ പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷൻ്റെ പോത്തൻകോട് പഞ്ചായത്ത് ഭാരവാഹികളായി ബിന്ദു. വി (മുഖ്യ രക്ഷാധികാരി), ഗോപകുമാർ, സി. ഹരികുമാർ (രക്ഷാധികാരി), റ്റി. ആർ അനിൽ (പ്രസിഡൻ്റ്), ഷീനാമധു (സെക്രട്ടറി, പത്മിനി (ട്രഷറർ), അനിത കുമാരി .എൽ(വൈസ് പ്രസിഡൻ്റ്), എസ്.ചന്ദ്രിക (ജോയിൻ്റ് സെക്രട്ടറി) എന്നീ ഭാരവാഹികളേയും യോഗം തെരഞ്ഞെടുത്തു.

LATEST NEWS
ഞെട്ടിക്കും അപകടം; ട്രെയിലര്‍ സ്‌കോര്‍പിയോയില്‍ ഇടിച്ചു കയറി; 4 കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് ദാരുണാന്ത്യം

ഞെട്ടിക്കും അപകടം; ട്രെയിലര്‍ സ്‌കോര്‍പിയോയില്‍ ഇടിച്ചു കയറി; 4 കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് ദാരുണാന്ത്യം

റാഞ്ചി: ഝാര്‍ഖണ്ഡിലെ റാംഗഢ് ജില്ലയിലെ റാഞ്ചി- പട്‌ന ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ 13 പേര്‍ക്ക്...