കനത്ത മഴ; പൊന്മുടിയിൽ വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ

Oct 5, 2021

കനത്ത മഴയെ തുടർന്ന് പൊന്മുടിയിൽ വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ.
ആളപായവും മറ്റ് നാശ നഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. വാമനപുരം നദി കര കവിഞ്ഞൊഴുകുന്നു.
കല്ലാർ ഗോൾഡൻവാലി ചെക്ക്‌പോസ്റ്റിന് സമീപം റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. പോസ്റ്റുകൾ ഉൾപ്പടെ നിലംപതിച്ച് വൈദ്യുതി ബന്ധം നിലച്ചു.

വിതുര ഫയർഫോഴ്‌സും പോലീസും ഫോറസ്റ്റ്
ഉദ്യോഗസ്ഥരും കെ.എസ്.ഇ.ബി ജീവനക്കാരും ചേർന്ന് രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്.

വാമനപുരം നദിയുടെ ഇരു കരകളിലും താമസിക്കുന്നവർ കനത്ത ജാഗ്രതപാലിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

cake tower new
LATEST NEWS

കേരളത്തില്‍ ഇഞ്ചോടിഞ്ച്; ബിജെപി 11 സീറ്റുകള്‍ വരെ; ന്യൂനപക്ഷം യുഡിഎഫിനൊപ്പം; ടുഡേയ്‌സ് ചാണക്യ സര്‍വേഫലം

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച്...