പോക്‌സോ കേസ് പ്രതികളെ വെറുതെ വിട്ടു

Nov 12, 2021

ആറ്റിങ്ങൽ : പ്രായപൂർത്തി ആവാത്ത പെൺകുട്ടിയെ ശൈശവ വിവാഹം നടത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ പ്രതികളെ ആറ്റിങ്ങൽ അതിവേഗ കോടതി (പോക്‌സോ ) വെറുതെ വിട്ടു. 2017 ൽ ആണ് കേസിനു ആസ്പദമായ സംഭവം. നാവായിക്കുളം നൈനാൻകോണം സ്വദേശിനിയായ പ്രായപൂർത്തി ആവാത്ത പെൺകുട്ടിയെ ആറ്റിങ്ങൽ മാമം പറയത്തുകോണം സ്വദേശി ആയ യുവാവ് ശൈശവ വിവാഹം ചെയ്തു ലൈംഗികമായി പീഡിപ്പിച്ചു എന്ന സംഭവത്തിൽ കിളിമാനൂർ ചൈൽഡ് ഡെവോലോപ്മെന്റ് ഓഫീസർ പരാതിയെ തുടർന്നാണ് കല്ലമ്പലം പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള കേസിലെ മുഴുവൻ പ്രതികളെയും ആറ്റിങ്ങൽ അതിവേഗ കോടതി (പോക്‌സോ ) ജഡ്‌ജി പ്രഭാഷ് ലാൽ വെറുതെ വിട്ടത്.

1ഉം 4 ഉം പ്രതികൾക്കുവേണ്ടി അഡ്വ ആലംകോട് M N സജീർ ഉം 2 ഉം 3ഉം പ്രതികൾക്ക് വേണ്ടി കല്ലമ്പലം S .സുധീർ ഉം ഹാജരായി.

cake tower new
LATEST NEWS
പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ നീക്കം...