ചേങ്കോട്ടുകോണത്ത് പരോളിലിറങ്ങിയ പ്രതി തൂങ്ങി മരിച്ചു

Nov 18, 2021

seena

പോത്തൻകോട്: ചേങ്കോട്ടുകോണത്ത് പരോളിലിറങ്ങിയ പ്രതി തൂങ്ങി മരിച്ചു. ചേങ്കോട്ടുകോണം ചീനിവിള വീട്ടിൽ കൃഷ്ണൻ നായർ (65) ആണ് തൂങ്ങി മരിച്ചത്. കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിച്ചു വരികയായിരുന്നു.

2012 ൽ മഠവൂർപാറയിൽ വച്ച് സുഹൃത്തായ സതിയെ കൊന്ന കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. ലോക്ക് ഡൗൺ കാലത്ത് പരോൾ ലഭിച്ചിരുന്നു. ഇന്നലെ വൈകുന്നേരമാണ് ചേങ്കോട്ടുകോണം ഗാന്ധി സ്മാരകത്തിൽ ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.സംഭവത്തിൽ പോത്തൻകോട് പോലീസ് കേസെടുത്തു.

cake tower new
LATEST NEWS