കെ.എസ്.ടി.എ ആറ്റിങ്ങൽ സബ്ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു

Dec 4, 2021

seena

ആറ്റിങ്ങൽ: കെ.എസ്.ടി.എ ആറ്റിങ്ങൽ സബ്ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പുതിയ ദേശീയ വിദ്യാഭ്യാസനയം രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസത്തെ തകർക്കാനുള്ള നീക്കമാണെന്ന് സെമിനാർ വിലയിരുത്തി. ഇതിലൂടെ കോർപ്പറേറ്റ് പ്രീണനവും വർഗീയവൽക്കരണവും നടത്താനാണ് ശ്രമം. നാടിനാകെമാതൃകയായിട്ടുള്ള പൊതു വിദ്യാഭ്യാസത്തെ തകർക്കാനുള്ള ശ്രമങ്ങൾ തടയണമെന്ന് സെമിനാർ ആവശ്യപ്പെട്ടു.സെമിനാർ കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് എ നജീബ് ഉദ്ഘാടനം ചെയ്തു.

ജില്ലാ ജോയിന്റ് സെക്രട്ടറി എസ് സതീഷ്കുമാർ അഭിവാദ്യം ചെയ്തു . സബ്ജില്ലാ പ്രസിഡന്റ് എച്ച് അരുൺ അധ്യക്ഷത വഹിച്ചു.സബ്ജില്ലാ സെക്രട്ടറി വി സുഭാഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി എം ബാബു നന്ദിയും പറഞ്ഞു.ചർച്ചയിൽ പങ്കെടുത്തുകൊണ്ട് റ്റി അനിൽ, എസ്.എൽ ഷൈജു, ബിനു എന്നിവർ സംസാരിച്ചു.

cake tower new
LATEST NEWS