തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ വെട്ടുകാട്, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തൻകോട്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടയ്‌ക്കോട്, വിതുര ഗ്രാമപഞ്ചായത്തിലെ പൊന്നംചുണ്ട് എന്നീ വാർഡുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-അർദ്ധസർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഡിസംബർ ഏഴിന് ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്‌റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഡിസംബർ ആറ്, ഏഴ് തിയതികളിലും വോട്ടെണ്ണൽ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഡിസംബർ എട്ടിനും പ്രാദേശിക അവധി ആയിരിക്കും.


















