ആറ്റിങ്ങല്‍: വീടിന് മുന്നില്‍ നിര്‍ത്തിവച്ചിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. ആലംകോട് വഞ്ചിയൂര്‍ വാഴോട്ടുകോണം റയ്യാന്‍ വില്ലയില്‍ സമദിന്റെ കെ.എല്‍-16 കെ 9126 നമ്പര്‍ പള്‍സര്‍ ബൈക്കാണ് ഞായറാഴ്ച രാത്രിയില്‍ മോഷണം പോയത്. നഗരൂര്‍ സ്റ്റേഷനില്‍ പരാതി നല്കി. പോലീസ് കേസെടുത്തു. രണ്ടാഴ്ച മുമ്പ് വഞ്ചിയൂര്‍ പാലുവാരം ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ നിന്നും പള്‍സര്‍ബൈക്ക് മോഷണം പോയിരുന്നു.



















