ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത് ഇടയ്ക്കോട് ഡിവിഷൻ എൽഡിഎഫ് നിലനിർത്തി

Dec 8, 2021

seena

ആറ്റിങ്ങൽ: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടയ്ക്കോട് ബ്ലോക്ക് ഡിവിഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ.പി.നന്ദുരാജ് വിജയിച്ചു. 463 വോട്ടിൻ്റെ ഭൂരപക്ഷത്തിന് ആണ് വിജയിച്ചത്. ആർ.പി.നന്ദുരാജിന് 3672 വോട്ടും യു.ഡി.എഫിന് വേണ്ടി മത്സരിച്ച ആർ.എസ്.പിയിലെ കോരാണി ഷിബുവിന് 3209 വോട്ടും ബി.ജെ.പി.ക്ക് വേണ്ടി മത്സരിച്ച ടി.എൽ.ഷീബക്ക് 600 വോട്ടും ലഭിച്ചു. 62.18 ശതമാനമായിരുന്നു പോളിംഗ്. ഒ.എസ്.അംബിക എം.എൽ.എ അസംബ്ലി ഇലക്ഷനിൽ മത്സരിച്ച് വിജയിച്ചതിനെ തുടർന്ന് രാജി വെച്ച ഒഴിവിലാണ് ഇപ്പൊൾ തെരഞ്ഞെടുപ്പ് നടന്നത്. എൽ.ഡി.എഫ് പ്രവര്ത്തകര് നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി.

cake tower new
LATEST NEWS