ഞെക്കാട് സ്കൂളിലെ  പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം

Dec 9, 2021

seena

കല്ലമ്പലം: കല്ലമ്പലം ജനമൈത്രി പോലീസും ഞെക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളും  സംയുക്തമായി സ്ത്രീസുരക്ഷാ ബോധവൽക്കരണ ക്ലാസും പരിശീലനവും നടത്തി.
അടുത്തകാലത്തായി കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെ വർധിച്ചു വരുന്ന അതിക്രമങ്ങൾ തടയുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

സ്റ്റുഡൻറ് പോലീസ് കേഡറ്റ് (SPC), നാഷണൽ സർവീസ് സ്കീം(NSS), നാഷണൽ കേഡറ്റ് കോർപ്സ്(NCC), ജൂനിയർ റെഡ് ക്രോസ്(JRC) തുടങ്ങിയവയിലെ തെരഞ്ഞെടുക്കപ്പെട്ട
60 വനിതാ വോളണ്ടിയേഴ്സിനെയാണ് ആണ് പരിശീലകർ ആയി തെരഞ്ഞെടുത്തത്. പരിശീലകർക്ക്  വനിതാപോലീസ് നൽകുന്ന പരിശീലനം  തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ചെമ്മരുതി ഡിവിഷൻ മെമ്പർ ഗീതാ നസീർ ഉദ്ഘാടനം ചെയ്തു. വർക്കല ഡിവൈഎസ്പി നിയാസ്  മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡണ്ട് ജി രാജീവിൻ്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ കെ കെ സജീവ്, ഒറ്റൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ ജയപ്രകാശ്,  വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഒ ലിജ, വാർഡ് മെമ്പർ നമ്പർ എസ് ഷിനി, വി എച് എസ് എസ് പ്രിൻസിപ്പൽ എം അർ മധു, ഹെഡ്മാസ്റ്റർ എൻ സന്തോഷ്, കല്ലമ്പലം സബ്ഇൻസ്പെക്ടർ ആർ ജയൻ തുടങ്ങിയവർ സംസാരിച്ചു.

പ്രത്യേക സാഹചര്യത്തിൽ സ്ത്രീകളോ  കുട്ടികളോ ഒറ്റപ്പെടുകയോ, ബസ്സിൽ യാത്ര ചെയ്യുമ്പോഴോ ബസ് കാത്തു നിൽക്കുമ്പോഴോ  ശല്യപ്പെടുത്തൽ  അനുഭവിക്കുമ്പോൾ, മാല പൊട്ടിക്കാൻ വരുന്നവനെ, ബാഗ് തട്ടിപ്പറിക്കാൻ വരുന്നവനെ, കടന്നുപിടിക്കാൻ വരുന്നവരെ എപ്രകാരം കൈകാര്യം ചെയ്യണമെന്ന് വിദഗ്ധ പരിശീലനം നേടിയ വനിതാ പോലീസ് ഉദ്യോഗസ്ഥർ സ്കൂളിലെ കുട്ടി പരിശീലകർക്ക് ക്ലാസുകളും പരിശീലനവും നൽകി.

ഇവരെ ഉപയോഗിച്ച് സ്കൂളിലെ മുഴുവൻ പെൺകുട്ടികൾക്കും പരിശീലനം നൽകാനാണ് ഉദ്ദേശിക്കുന്നത്. ഏതു പ്രതികൂല സാഹചര്യങ്ങളെയും നേരിടാൻ പെൺകുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ആണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

cake tower new
LATEST NEWS
സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് സർക്കാർ; കേസെടുക്കാൻ മതിയായ തെളിവില്ലെന്ന് വാദം

സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് സർക്കാർ; കേസെടുക്കാൻ മതിയായ തെളിവില്ലെന്ന് വാദം

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് കേസിലെ ഹർജിയിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി...