ചായക്കടയിൽ സ്ഫോടനം; രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു

Dec 21, 2021

seena

പത്തനംതിട്ട :ആനിക്കാട് പിടന്നപ്ലാവിൽ ചായക്കടയിൽ സ്ഫോടനം.
കൊച്ചുമാക്കൽ ബഷീറിന്റെ ചായക്കടയിലാണ് ഇന്നു രാവിലെ സ്ഫോടനമുണ്ടായത്. എട്ടുമണിയോടെയാണ് പൊട്ടിത്തെറി ഉണ്ടായത് .കടയിലുണ്ടായിരുന്ന ആറുപേർക്ക്പരിക്കേറ്റു, ഉടമയായ ബഷീറിനും പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ വിരലുകൾ അറ്റുതൂങ്ങുകയും കൈയ്ക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. വേലൂർ സണ്ണി ചാക്കോ (64), എലിമുള്ളിൽ ബേബിച്ചന്‍ (72) എന്നിവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ മല്ലപ്പള്ളി താലൂക്ക് ആശുപത്രി, ആനിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും പ്രവേശിപ്പിച്ചു. കടയിൽ എത്തിയ ഒരു പാറപൊട്ടിക്കൽ തൊഴിലാളിയുടെ പക്കലുണ്ടായിരുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചതെന്നാണ് പോലീസിന്റെ നിഗമനം.സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു

cake tower new
LATEST NEWS
500 മീറ്റര്‍ നീളം, ‘L’ ആകൃതിയിലുള്ള ഫിഷറി ബെര്‍ത്ത്, വിഴിഞ്ഞത്ത് പുതിയ ഫിഷിങ് ഹാര്‍ബര്‍

500 മീറ്റര്‍ നീളം, ‘L’ ആകൃതിയിലുള്ള ഫിഷറി ബെര്‍ത്ത്, വിഴിഞ്ഞത്ത് പുതിയ ഫിഷിങ് ഹാര്‍ബര്‍

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് പുതിയ ഫിഷിങ് ഹാര്‍ബര്‍ നിര്‍മ്മാണത്തിന് സര്‍ക്കാരിന്റെ...