നവാഗതരെ വരവേൽക്കാൻ അക്ഷരപതാകകകൾ ഉയർത്തി മടവൂർ ഗവ: എൽ .പി .എസ്

Jun 1, 2022

seena

കിളിമാനൂർ: അക്ഷരപതാക ഉയത്തിയും കളിചിരിയും വാദ്യമേളങ്ങളുടെ അകമ്പടിയുമായി കിളിമാനൂർ ബ്ലോക്ക്തല പ്രവേശനോത്സവം വര്‍ണാഭമായി. ആഹ്ലാദ നിമിഷങ്ങളായിരുന്നു പ്രവേശനോത്സവത്തെ വേറിട്ട അനുഭവമാക്കി മാറ്റിയത്. ഘോഷയാത്രയായി സ്‌കൂളിലെത്തിയ കുരുന്നുകളെ അക്ഷരമിഠായിയും മധുരപലഹാരവും നല്‍കിയാണ് അധ്യാപകരും പി.ടി.എ. കമ്മിറ്റിയും രക്ഷിതാക്കളും മടവൂർ ഓട്ടോ ബ്രദേഴ്സും വരവേറ്റത്.
കിളിമാനൂർ ഉപജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പ്രവേശനം നേടിയ മടവൂർ ഗവ എൽ .പി എസിൽ ആണ് ബ്ലോക്ക്തല പ്രവേശനോത്സവം നടന്നത് .കിളിമാനൂർ ബ്ലോക്ക്തല പ്രവേശനോത്സവ ഉദ്ഘാടനം വർക്കല എം .എൽ .എ അഡ്വ .വി ജോയി നിർവഹിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം .ബിജുകുമാർ അധ്യക്ഷനായ ചടങ്ങളിൽ ബ്ലോക്ക് പ്രോഗ്രാം കോ -ഓർഡിനേറ്റർ വി .ആർ .സാബു സ്വാഗതം പറഞ്ഞു . നവീകരിച്ച പ്രീ പ്രൈമറി കെട്ടിടത്തിന്റെ ഉദ്ഘാടനം കിളിമാനൂർ ബ്ലോക്ക് പ്രസിഡന്റ് ബി .പി മുരളി നിർവഹിച്ചു . പ്രവേശനോത്സവ സന്ദേശം കിളിമാനൂർ ഉപജില്ലാ വിദ്യഭ്യാസ ഓഫീസർ വി .എസ് പ്രദീപ് നിർവഹിച്ചു .കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം അഫ്‌സൽ എസ് ആർ ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം .എസ് റാഫി ,കെ മോഹൻദാസ് പി ടി എ പ്രസിഡന്റ് ബി ബിനുകുമാർ ,മുൻ പ്രഥമാധ്യാപകൻ എ ഇക്‌ബാൽ തുടങ്ങിയവർ ആശംസ അറിയിച്ചു .എച്ച്.എം.ഇൻ ചാർജ്ജ് കെ അമ്പിളി നന്ദിയും പറഞ്ഞു .

cake tower new
LATEST NEWS
കൈകൂലി വാങ്ങുന്നതിനിടെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വിജിലൻസ് പിടിയിൽ

കൈകൂലി വാങ്ങുന്നതിനിടെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വിജിലൻസ് പിടിയിൽ

നെടുമങ്ങാട്: കൈകൂലി വാങ്ങുന്നതിനിടെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വിജിലൻസ്...