സ്കൂൾ പ്രവേശനോത്സവത്തിനോട് അനുബന്ധിച്ച് അണ്ടൂർ എൽ പി എസ് വിദ്യാർത്ഥികൾക്ക് കിഴുവിലം പഞ്ചായത്ത് വാർഡ് 7 കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. പഞ്ചായത്ത് അംഗം വത്സല കുമാരി സ്കൂൾ ഹെഡ്മിസ്ട്രെസ് കുമാരി ഷീലക്ക് ബാഗുകൾ കൈമാറി. വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുബൈർ പറക്കാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ മൻസി അയണിമൂട്, വിജയൻ കോരാണി, കിഴുവിലം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം ഷാനവാസ് MKK, യൂത്ത് കോൺഗ്രസ് ഭാരവാഹി രാഹുൽ കണിയാംകോണം, മുൻ മണ്ഡലം വൈസ് പ്രസിഡന്റ് റഹിം 18ആം മൈൽ, മനോജ് പറക്കാട്, ദാമോദരൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.



















