കെ. മണികണ്ഠൻ നായർ വിരമിച്ചു

Jun 2, 2022

seena

അവനവഞ്ചേരി: ഗവ.ഹൈസ്കൂളിനെ കേരളത്തിലെ ആദ്യ സമ്പൂർണ്ണ നീന്തൽ സാക്ഷരതാ വിദ്യാലയമായി മാറ്റിയ കായികാധ്യാപകർ കാൽ നൂറ്റാണ്ട് കാലത്തെ സേവനം പൂർത്തിയാക്കി വിരമിച്ചു. 1987 മുതൽ ഖോ-ഖോ റഫറിയായി പ്രവർത്തിച്ചു വരുന്ന അദ്ദേഹം ഖോ-ഖോ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഏഴംഗ റഫറീസ് ബോർഡിലെ ആദ്യ മലയാളി സാന്നിധ്യവും, അന്താരാഷ്ട്ര റഫറി പാനൽ അംഗവുമാണ്. കായിക വിദ്യാഭ്യാസത്തിൽ കേരള ചരിത്രത്തിൽ ആദ്യമായി ഡിസ്റ്റിംങ്ഷനോടെ ഒന്നാം റാങ്ക് കരസ്ഥമാക്കി പി.എസ്.സി. നടത്തിയ രണ്ട് കായികാധ്യാപക തസ്തികാ പരീക്ഷകളിൽ രണ്ടിലും ഒന്നാം റാങ്ക് നേടുകയും ചെയ്തിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ വേങ്ങരയിൽ തുടങ്ങി തിരുവനന്തപുരം ജില്ലയിൽ കവലയൂർ, കൂന്തള്ളൂർ സ്കൂളുകളിൽ സേവനമനുഷ്ഠിച്ചാണ് അവനവഞ്ചേരി ഗവ. ഹൈ സ്കൂളിൽ എത്തിച്ചേർന്നത്. നിരവധി തവണ ഉപജില്ലാ സ്പോർട്സ് ആന്റ് ഗെയിംസ് സെക്രട്ടറി, തിരുവനന്തപുരം റവന്യൂ ജില്ലാ സെക്രട്ടറി പദവി വഹിച്ച് കായിക മേളാസംഘാടനത്തിൽ മികവു തെളിയിച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ. യുടെ വിവിധ തലങ്ങളിൽ ഭാരവാഹിയായിരുന്നു. കൃഷ്ണപിള്ള – കമലമ്മയമ്മ ദമ്പതികളുടെ മകനായി തോന്നയ്ക്കലിലാണ് ജനനം. ഭാര്യ: ആശാ നായർ ആർ.എസ്. മക്കൾ: എം. ഇന്ദ്രജിത്ത്, എം വിശ്വജിത്ത് .

cake tower new
LATEST NEWS
‘എനിക്ക് നാര്‍സിസ്റ്റിക് പ്രവണതകളുണ്ട്, തെറാപ്പി ആരംഭിച്ചു കഴിഞ്ഞു’; വെളിപ്പെടുത്തി റോബിന്‍ രാധാകൃഷ്ണന്‍

‘എനിക്ക് നാര്‍സിസ്റ്റിക് പ്രവണതകളുണ്ട്, തെറാപ്പി ആരംഭിച്ചു കഴിഞ്ഞു’; വെളിപ്പെടുത്തി റോബിന്‍ രാധാകൃഷ്ണന്‍

ബിഗ് ബോസിലൂടെയാണ് റോബിന്‍ രാധാകൃഷ്ണന്‍ താരമാകുന്നത്. പിന്നീടുള്ള റോബിന്റെ ജീവിതം എന്നും...