ഭാരത് എക്സലൻസ് പുരസ്കാരം ആറ്റിങ്ങലുകാരന്

Jun 4, 2022

seena

ദേശീയ – അന്തർദേശീയ സഹകരണവും സൗഹൃദവും പ്രോൽസാഹിപ്പിക്കുന്നതിനായി ന്യൂ ഡൽഹിയിലെ ഫ്രണ്ട് ഷിപ്പ് ഫോറം നൽകി വരുന്ന ഭാരത് എക്സലൻസ് പുരസ്കാരത്തിന്‌
തിരുവനന്തപുരം,ആറ്റിങ്ങൽ, ഗവൺമെന്റ് പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ ശ്രീ. ഷാജിൽ ആന്ത്രു അർഹനായി. സാഹിത്യകാരൻ, വിദ്യാഭ്യാസ വിചക്ഷണൻ , സാങ്കേതിക വിദഗ്ധൻ എന്നീ നിലയിൽ അദ് ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് അംഗീകാരം . ദേശീയ അന്തർദേശീയ സാഹിത്യ ആസ്വാദകർക്കിടയിൽ സീറോയിസo എന്ന കാവ്യ ശാഖ , ഫിഷ് ബോൺ കവിത , ലോകത്തിലെ ഏറ്റവും ചെറിയ കഥാ രചയിതാവ് എന്നിവ സമ്മാനിച്ച് അദ് ദേഹം സാഹിത്യ ലോകത്തെ ആവേശത്തിലാക്കി. ഇൻഡസ്ട്രി ഓൺ ക്യാമ്പസ് , മിനി ഇൻഡസ്‌ട്രിയൽ യൂണിറ്റുകൾ, ഇന്നോവർ എൻ പോളിടെക്‌നിക്, പോളിതോൺ എന്നിവയിലൂടെ തൊഴിലില്ലാത്ത കേരളം സൃഷ്‌ടിക്കാൻ സമൂഹനന്മയ്‌ക്കായി മുൻനിരയിൽ നിന്ന്‌ നേതൃത്വം നൽകിയും, പോളിടെക്‌നിക്‌ പാഠ്യമേഖലയിൽ വിജയകരമായ പരീക്ഷണകൾ നടത്തിയും അദ് ദേഹം തന്റെ പ്രവർത്തന വൈദഗ്ധ്യം തെളിയിച്ചു.

വിദ്യാഭ്യാസ മേഖലയിലും ലിറ്ററേറ്റ്യൂർ ആർഡബ്ല്യുവിലും ഉള്ള പ്രവർത്തനത്തിനുo 2022 ലെ മികച്ച ഇന്ത്യൻ ഗോൾഡൻ പേഴ്സണാലിറ്റീസ് പുരസ്കാരം ഷാജിൽ അന്ത്രുവിനു ലഭിച്ചിരുന്നു

സാങ്കേതിക വിദ്യാഭ്യാസ മേഖല, സാഹിത്യം എന്നീ വ്യത്യസ്ത ധ്രുവങ്ങളിലെ പ്രവർത്തനങ്ങളിലൂടെ സാമ്പത്തിക വളർച്ചയും ദേശീയ ഐക്യവും വളർത്തുന്നതിൽ വഹിച്ച പങ്കാണ് അദ് ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്

ഷാജിൽ അന്ത്രു അദ്ദേഹത്തിന്റെ പ്രവർത്തന മേഖലകളിലെ മികച്ചതും അസാധാരണവുമായ നേട്ടങ്ങൾക്കും കൂടുതൽ സൗഹൃദവും ഇന്ത്യ-അന്തർദേശീയ സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി നൽകിയ സേവനങ്ങൾക്കുമുള്ള ഭാരത് എക്സലൻസ് അവാർഡ് സിക്കിം മുൻ ഗവർണർ സി എച്ച് രൺധീർ സിംഗിൽ നിന്നും ഏറ്റുവാങ്ങി.

cake tower new
LATEST NEWS
‘എനിക്ക് നാര്‍സിസ്റ്റിക് പ്രവണതകളുണ്ട്, തെറാപ്പി ആരംഭിച്ചു കഴിഞ്ഞു’; വെളിപ്പെടുത്തി റോബിന്‍ രാധാകൃഷ്ണന്‍

‘എനിക്ക് നാര്‍സിസ്റ്റിക് പ്രവണതകളുണ്ട്, തെറാപ്പി ആരംഭിച്ചു കഴിഞ്ഞു’; വെളിപ്പെടുത്തി റോബിന്‍ രാധാകൃഷ്ണന്‍

ബിഗ് ബോസിലൂടെയാണ് റോബിന്‍ രാധാകൃഷ്ണന്‍ താരമാകുന്നത്. പിന്നീടുള്ള റോബിന്റെ ജീവിതം എന്നും...