കണ്ണൂരില്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍

Aug 19, 2023

seena

കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍. ഒഡീഷ സ്വദേശി സര്‍വേഷ് ആണ് പിടിയിലായത്. പ്രതി മദ്യലഹരിയിലാണ് ട്രെയിനിന് നേരെ കല്ലെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലായി കണ്ണൂരിലെ വിവിധ ഇടങ്ങളില്‍ വച്ച് നാലു ട്രെയിനുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. ഇതില്‍ ചെന്നൈ- മംഗലൂരു എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ് പിടിയിലായത്. ഒഡീഷ സ്വദേശിയായ 23കാരന്‍ സര്‍വേഷ് ആണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ മദ്യലഹരിയിലാണ് കല്ലെറിഞ്ഞെതെന്നും അട്ടിമറി ശ്രമമില്ലെന്നുമാണ് പൊലീസ് പറയുന്നത്.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. വന്ദേഭാരത് എക്‌സ്പ്രസ് ഉള്‍പ്പടെയുള്ള ട്രെയിനുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്.

cake tower new
LATEST NEWS
ബോളിവുഡിന്റെ കോര്‍പ്പറേറ്റ് രീതികളെ പരസ്യമായി വിമര്‍ശിച്ച് പൃഥ്വിരാജ്; അപാര ധൈര്യമെന്ന് ആരാധകര്‍

ബോളിവുഡിന്റെ കോര്‍പ്പറേറ്റ് രീതികളെ പരസ്യമായി വിമര്‍ശിച്ച് പൃഥ്വിരാജ്; അപാര ധൈര്യമെന്ന് ആരാധകര്‍

നടന്‍, സംവിധായകന്‍, നിര്‍മാതാവ് തുടങ്ങിയ മേഖലകളിലെല്ലാം പൃഥ്വിരാജ് സ്വന്തമായൊരു ഇടം...

കാണാതായ പിക്കപ്പ് വാൻ ഡ്രൈവറുടെ മൃതദേഹം വനത്തിൽ കത്തിക്കരിഞ്ഞ നിലയിൽ; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

കാണാതായ പിക്കപ്പ് വാൻ ഡ്രൈവറുടെ മൃതദേഹം വനത്തിൽ കത്തിക്കരിഞ്ഞ നിലയിൽ; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

വടക്കാഞ്ചേരി: മുണ്ടൂരിൽ നിന്ന് കാണാതായ പിക്കപ്പ് വാൻ ഡ്രൈവറായ മധ്യവയസ്കൻറെ മൃതദേഹം...