ആക്കുളത്ത് റോഡ് ഇടിഞ്ഞുതാണു: ഫ്ലാറ്റിലെ 60 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും

Oct 14, 2026

seena

തിരുവനന്തപുരം: ആക്കുളത്ത് ഫ്ളാറ്റിനു മുന്നിലെ റോഡ് ഇടിഞ്ഞുതാണതിനെത്തുടർന്ന് കെട്ടിടത്തിന്റെ സുരക്ഷയിൽ ആശങ്ക. ഈ ഫ്ളാറ്റിൽ താമസിക്കുന്ന അറുപതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

ആക്കുളം അലത്തറയിൽ പി.ആർ.എസ്. ഫ്ളാറ്റിന്റെ മുന്നിലെ റോഡ് ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെ വൻശബ്ദത്തോടെ ഇടിഞ്ഞുതാഴുകയായിരുന്നു. പത്ത് മീറ്റർ വീതിയുണ്ടായിരുന്ന റോഡ് ഇടിഞ്ഞ്‌ രണ്ട് മീറ്ററായി കുറഞ്ഞു. ഫ്ളാറ്റിന്റെ സമീപത്തായി സ്കൂൾ കെട്ടിടത്തിനായി നിർമാണം നടക്കുന്നതിനിടെയാണ് അപകടം. സ്കൂളിൽ പുതിയ കെട്ടിടം നിർമിക്കുന്നതിനായി 30 മീറ്ററിലധികം താഴ്ചയിൽ മണ്ണെടുത്തിട്ടുണ്ട്.

ഇതാണ് സമീപ ഭാഗങ്ങളിൽ മണ്ണിടിച്ചിലിനു കാരണമായതെന്ന് ഫ്ലാറ്റിലെ താമസക്കാർ ആരോപിക്കുന്നു. കഴിഞ്ഞ മാർച്ചിലാണ് സ്കൂൾ ഓഫ് ദി ഗുഡ് ഷെപ്പേർഡ്സിൽ പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചത്. ഇതിനുശേഷം പല തവണ മണ്ണിടിച്ചിലുണ്ടായി. കുന്നിൻപ്രദേശത്താണ് നിർമാണം നടക്കുന്നത്.

മണ്ണിടിച്ചിൽ ഉണ്ടായപ്പോഴൊക്കെ അപ്പാർട്മെന്റ് ഓണേഴ്‌സ് അസോസിയേഷൻ സ്കൂൾ അധികൃതരെ ആശങ്ക അറിയിച്ചിരുന്നു. മണ്ണിടിച്ചിൽ ആവർത്തിച്ചതോടെ അസോസിയേഷനും സ്കൂൾ അധികൃതരും തമ്മിൽ ധാരണാപത്രം ഉണ്ടാക്കുകയും ഒക്ടോബർ 15-നകം സംരക്ഷണഭിത്തി നിർമിക്കാമെന്ന്‌ അറിയിക്കുകയും ചെയ്തു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം വീണ്ടും മണ്ണിടിച്ചിലുണ്ടായത്.

സുരക്ഷാജീവനക്കാർ അറിയിച്ചപ്പോഴാണ് മണ്ണിടിച്ചിലുണ്ടായ വിവരം ഫ്ലാറ്റിലെ താമസക്കാർ അറിയുന്നത്. ഇതോടെ പരിഭ്രാന്തിയിലായ താമസക്കാരിൽ ചിലർ ഹോട്ടലുകളിലേക്കും ബന്ധുവീടുകളിലേക്കും മാറി. പത്ത് മീറ്ററോളം വീതിയുണ്ടായിരുന്ന റോഡ്‌ ഇടിഞ്ഞ് രണ്ട് മീറ്ററായി കുറഞ്ഞു.

cake tower new
LATEST NEWS
ഫ്രിഡ്ജുകളുടെ താപനില ഉയര്‍ത്തി ഹാക്കിങ്; ഫ്രാന്‍സിലെ സൈബര്‍ ആക്രമണത്തില്‍ യുഎഇയിലും മുന്നറിയിപ്പ്

ഫ്രിഡ്ജുകളുടെ താപനില ഉയര്‍ത്തി ഹാക്കിങ്; ഫ്രാന്‍സിലെ സൈബര്‍ ആക്രമണത്തില്‍ യുഎഇയിലും മുന്നറിയിപ്പ്

ദുബൈ: ഫ്രാന്‍സിലെ ഇന്റര്‍മാര്‍ഷെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സൈബര്‍ ആക്രമണത്തില്‍ യുഎഇയിലും ആശങ്ക....